Arrested | നെടുമ്പാശേരി വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകല്‍: കണ്ണൂരില്‍ വ്യാപക റെയ്ഡ്; ഒരാള്‍ കൂടി അറസ്റ്റില്‍

 


ADVERTISEMENT

പാനൂര്‍: (www.kvartha.com) നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ ആസിഫിനെ (46) യാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ ഈ കേസില്‍ ആറുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തലശേരി, പാനൂര്‍ മേഖലയില്‍ നെടുമ്പാശേരി പൊലിസ് വ്യാപകമായ റെയ്ഡ് നടത്തി. നെടുമ്പാശേരിയില്‍ നിന്നും തട്ടിയെടുത്ത അരക്കോടി രൂപ വിലവരുന്ന സ്വര്‍ണം പൊലീസ് കണ്ടെത്തിയിരുന്നു.
            
Arrested | നെടുമ്പാശേരി വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകല്‍: കണ്ണൂരില്‍ വ്യാപക റെയ്ഡ്; ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചുള്ള ഹവാലപണവും കള്ളക്കടത്ത് സ്വര്‍ണവും തട്ടിയെടുക്കുന്ന സംഘം കേരളത്തില്‍ ഉടനീളം നടത്തിയിട്ടുള്ള കോടികളുടെ കൊള്ളകള്‍ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തിവരുന്ന ഏജന്‍സികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ ആഡംബര ഹോടെലില്‍ നടന്ന പിറന്നാള്‍ ആഘോഷ പാര്‍ടിക്കിടയിലാണ് നെടുമ്പാശേരി തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ പ്രതികള്‍ ഉള്‍പെടെയുള്ള 14 പേരെ തലശേരി ടൗണ്‍ സി ഐ അനിലും സംഘവും പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്.

ശ്രീലാല്‍, ലിബിന്‍, അജ്മല്‍, നജീബ്, റനീഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആസിഫാണ് അക്രമി സംഘത്തില്‍ നിന്നും സ്വര്‍ണം വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Keywords:  Latest-News, Kerala, Top-Headlines, Crime, Kidnap, Arrested, Nedumbassery Airport, Police, Investigates, Kidnapping at Nedumbassery airport: One more arrested.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia