Arrest | വെടിവയ്പ്പ്: ഹര്‍ദീപ് സിങ് നിജ്ജറിന്റെ വിശ്വസ്തനായിരുന്ന ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദീപ് ദല്ല കാനഡയില്‍ കസ്റ്റഡിയിലെന്ന് സൂചന
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇന്ത്യയ്ക്ക് വിവരം കൈമാറാതെ കാനഡ
● അര്‍ഷ് ദീപ് കാനഡയിലെ സുരേയില്‍ ഭാര്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്
● പഞ്ചാബ് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു
● കൊലപാതകം, തീവ്രവാദം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
ന്യൂഡെല്‍ഹി: (KVARTHA) വെടിവയ്പുമായി ബന്ധപ്പെട്ട് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വിശ്വസ്തനായിരുന്ന ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദീപ് ദല്ല കാനഡയില്‍ കസ്റ്റഡിയിലായതായി സൂചന. ഒക്ടോബര്‍ 28, 29 തീയതികളിലാണ് വെടിവയ്പുണ്ടായത്. ഹാള്‍ട്ടണ്‍ റീജണല്‍ പൊലീസ് സര്‍വീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതായി കനേഡിയന്‍ ഏജന്‍സി പറഞ്ഞു.
അര്‍ഷ് ദീപ് കാനഡയിലെ സുരേയില്‍ ഭാര്യയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. പഞ്ചാബ് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇയാള്‍ കാനഡയിലേക്ക് കടന്നിരുന്നു. കൊലപാതകം, തീവ്രവാദം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ വിവര കൈമാറ്റം നടക്കുന്നില്ല. ഒക്ടോബര്‍ 28 മുതല്‍ അര്‍ഷ് ദീപ് ദല്ല കസ്റ്റഡിയിലാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കീഴ്‌പ്പെടുത്തി ഒന്നരയാഴ്ച പിന്നിട്ടിട്ടും കാനഡ ഔദ്യോഗികമായി വിവരം ഇന്ത്യയെ അറിയിച്ചിട്ടില്ല. മില്‍ട്ടണില്‍ നടന്ന വെടിവെയ്പിനിടെ കീഴ്‌പ്പെടുത്തിയെന്നാണ് വിവരം.
കീഴ്‌പ്പെടുത്തിയ കാര്യമോ ഇപ്പോള്‍ എവിടെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന വിവരമോ കാനഡ കൈമാറിയിട്ടില്ല. 2020ല്‍ ദേര സച്ച സൗദയുടെ രണ്ട് അനുയായികളെ പഞ്ചാബില്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അര്‍ഷ് ദീപ് ദല്ല. ഖലിസ്ഥാന്‍ തീവ്രവാദത്തിലേക്ക് ഇയാള്‍ നിരവധി യുവാക്കളെ എത്തിച്ചതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തീവ്രവാദികളുടെ പട്ടികയിലുള്ള അര്‍ഷ് ദീപ് ദല്ലയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാനഡ അവഗണിച്ചിരുന്നു. ഇതിനിടെ കാനഡയില്‍ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡെല്‍ഹിയില്‍ സിഖ് സംഘടനകള്‍ കാനഡ എംബസിയിലേക്ക് മാര്‍ച്ച് നടത്തി. ഹിന്ദു - സിഖ് ഐക്യത്തെ തകര്‍ക്കാനുള്ള ചിലരുടെ നീക്കമാണ് ആക്രമണത്തിന് പിന്നിലെന്നും, കാനഡ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് കാനഡ എംബസിക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
#Khalistan #ArshdeepDall #Canada #Nijjar #PunjabPolice #Terrorism
