തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മകളെ അഞ്ചു വര്‍ഷത്തിലേറെ പീഡിപ്പിച്ച ഡെല്‍ഹി മലയാളി കോട്ടയത്ത് പിടിയില്‍; പീഡിപ്പിച്ചത് നഴ്‌സായ ഭാര്യ ജോലിക്ക് പോകുന്ന സമയത്ത്

 


ADVERTISEMENT

കോട്ടയം: (www.kvartha.com 24.02.2018) തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സ്വന്തം മകളെ അഞ്ചു വര്‍ഷത്തിലേറെ പീഡിപ്പിച്ചുവന്ന ഡെല്‍ഹി മലയാളി കോട്ടയത്ത് പിടിയിലായി. തിരുനക്കരയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ പണി നോക്കാനെത്തിയ ഇയാളെ ഡെല്‍ഹി പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് സി.ഐ സാജു വര്‍ഗീസ് ആണ് പിടികൂടിയത്. തുടര്‍ന്ന് ഡെല്‍ഹി പോലീസിന് കൈമാറി.

ഇയാളെ കൈപ്പറ്റാന്‍ ഒരു എ.എസ്.ഐയും രണ്ട് പോലീസുകാരുമാണ് ഡെല്‍ഹിയില്‍ നിന്ന് എത്തിയിരുന്നത്. കഴിഞ്ഞദിവസം പ്രതിയെയും കൊണ്ട് ഇവര്‍ ഡെല്‍ഹിക്ക് തിരിച്ചെങ്കിലും വിമാനടിക്കറ്റ് ശരിയാകാത്തതിനെ തുടര്‍ന്ന് തിരികെ കൊണ്ടുവന്ന് കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുകയായിരുന്നു. ശനിയാഴ്ച പ്രതിയെയും കൊണ്ട് ഡെല്‍ഹി പോലീസ് മടങ്ങും.

  തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മകളെ അഞ്ചു വര്‍ഷത്തിലേറെ പീഡിപ്പിച്ച ഡെല്‍ഹി മലയാളി കോട്ടയത്ത് പിടിയില്‍; പീഡിപ്പിച്ചത് നഴ്‌സായ ഭാര്യ ജോലിക്ക് പോകുന്ന സമയത്ത്

പ്രതിയും ഭാര്യയും മകളും വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിരതാമസമാണ്. നഴ്‌സായ ഭാര്യ ജോലിക്ക് പോകുന്ന സമയത്താണ് ഇയാള്‍ സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. പീഡനവിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞെങ്കിലും ഭര്‍ത്താവിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതോടെ പോലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ വീടിന്റെ പണി നോക്കാന്‍ കോട്ടയത്തേക്ക് പുറപ്പെട്ടപ്പോള്‍ അമ്മയും മകളും കൂടി ഡെല്‍ഹി അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് കേസ് എടുത്തത്.

തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീഖിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.ഐ സാജു വര്‍ഗീസിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. പ്രതിയുടെ ഫോട്ടോയും ജില്ലാ പോലീസ് മേധാവിക്ക് അയച്ചുകൊടുത്തിരുന്നു. ഫോട്ടോയുമായി എത്തിയ പോലീസ് ഇയാളെ കൈയോടെ പിടികൂടി ഡെല്‍ഹി പോലീസിനെ വിവരമറിയിച്ചു.

Keywords: Kerala Man arrested for allegedly molesting daughter in Delhi, Kottayam, News, Molestation, Crime, Criminal Case, Police, New Delhi, Complaint, Wife, Daughter, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia