Account hacked | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക് അകൗണ്ട് ഹാക് ചെയ്തു; വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു
Oct 15, 2022, 15:34 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക് അകൗണ്ട് ഹാക് ചെയ്തതായും പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും കേരള രാജ്ഭവന്‍ ട്വിറ്റര്‍ പോസ്റ്റില്‍ അറിയിച്ചു. 'ഇന്ന് രാവിലെ മുതല്‍ എന്റെ ഫേസ്ബുക് പേജ് ഹാക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുകിന് റിപോര്‍ട് ചെയ്തിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്', കേരള രാജ്ഭവന്‍ ട്വിറ്ററില്‍ കുറിച്ചു.
കേരള ഗവര്‍ണറുടെ ഔദ്യോഗിക ഫേസ്ബുക് പേജിന്റെ ഒരു സ്‌ക്രീന്‍ഷോടും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന് ഫേസ്ബുകില്‍ 2.5 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. അഞ്ച് ഔദ്യോഗിക അകൗണ്ടുകള്‍ പിന്തുടരുന്നുമുണ്ട്.
വിവാദ പരാമര്‍ശങ്ങളും ശക്തമായ അഭിപ്രായവും കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന കേരള ഗവര്‍ണര്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Hon'ble Governor Shri Arif Mohammed Khan said "My Facebook page appears to be hacked since today morning. The matter has been reported and efforts are on to restore the page ": PRO KeralaRajBhavan pic.twitter.com/O1dhIiWN6v
— Kerala Governor (@KeralaGovernor) October 15, 2022
വിവാദ പരാമര്‍ശങ്ങളും ശക്തമായ അഭിപ്രായവും കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന കേരള ഗവര്‍ണര്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Governor, Hackers, Crime, Cyber Crime, Facebook, Social-Media, Arif Mohammed Khan, Kerala governor Arif Mohammed Khan's Facebook account hacked.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.