Investigation | 1500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവം: കണ്ണൂരിലെ 'ബോസിനായി' എക്സൈസ് അന്വേഷണമാരംഭിച്ചു; പിടിയിലായവരില്‍ ഒരാള്‍ ബിജെപി പ്രവര്‍ത്തകനെന്ന് വിവരം
Nov 25, 2023, 21:36 IST
കണ്ണൂര്‍: (KVARTHA) 1500 ലിറ്റര്‍ സ്പിരിറ്റു കടത്തുന്നതിനിടെ പിടിയിലായ രണ്ട് യുവാക്കളുടെ കണ്ണൂരിലെ 'ബോസിനായി' എക്സൈസ് അന്വേഷണമാരംഭിച്ചു. തൃശൂരില്‍ എക്സൈസ് പിടിയിലായ ലിനീഷ്, നവീന്‍ എന്നിവര്‍ സ്പിരിറ്റ് കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്നാണ് എക്സൈസ് പറയുന്നത്. ഇതില്‍ നവീന്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണ് പുറത്തുവരുന്ന വിവരം.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ചാവക്കാട് ഇടക്കഴിയൂര്‍ എന്ന സ്ഥലത്ത് വെച്ച് ടാറ്റാ ഇന്‍ട്രാ മിനി ലോറിയില്‍ ചകിരി ചാക്കുകളുടെ മറവില്‍ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്.
പിടികൂടിയ ഇരുവരേയും കേസിന്റെ മേല്‍ നടപടികള്‍ക്കായി ചാവക്കാട് എക്സൈസ് അധികൃതര്‍ക്ക് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി ആര് മുകേഷ് കുമാര്‍, എസ് മധുസൂദനന് നായര്‍, പ്രിവന്റീവ് ഓഫീസര്‍ എസ് ജി സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം വിശാഖ്, പി സുബിന്, എം എം അരുണ്‍കുമാര്‍, ബസന്ത് കുമാര്‍, രജിത്ത് ആര് നായര്‍, കെ മുഹമ്മദലി, എക്സൈസ് ഡ്രൈവര്‍മാരായ വിനോജ് ഖാന് സേട്ട്, കെ രാജീവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kerala Excise, Thrissur, Crime, Kerala News, Kannur News, Malayalam News, Kerala Excise probe in spirit case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.