മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൂട്ടക്കൊലചെയ്ത കേസില്‍ തടവില്‍ കഴിയുന്ന കേഡല്‍ അതീവ ഗുരുതരാവസ്ഥയില്‍; ചികിത്സിക്കാന്‍ പ്രത്യേക സംഘം
Jan 26, 2018, 12:16 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.01.2018) നന്തന്‍കോട്ട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൂട്ടക്കൊലചെയ്ത കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന കേഡല്‍ ജീന്‍സണ്‍ രാജ ( 30 ) ഗുരുതരാവസ്ഥയിലെന്ന് വിവരം. ഭക്ഷണം ശ്വാസകോശത്തില്‍ കയറി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കേഡലിനെ പ്രവേശിപ്പിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
ജയില്‍ അധികൃതര്‍ വ്യാഴാഴ്ച ഉച്ചയോടെ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച കേഡലിനെ നില വഷളായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്ന കേഡലിന്റെ ചികിത്സാ പുരോഗതി വിലയിരുത്താന്‍ ഏഴ് വകുപ്പിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.
ജന്നി രോഗമുള്ള കേഡലിന് ആഹാരം കഴിക്കുന്നതിനിടെ അസുഖം വരികയും ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങുകയുമായിരുന്നു. ഇതോടെ രക്തസമ്മര്‍ദം താഴുകയും ചെയ്തു. അന്നനാളത്തിലും ശ്വാസകോശത്തിലും കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്‌തെങ്കിലും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
2017 ഏപ്രിലിലാണ് കേഡല്‍ മാതാപിതാക്കളായ നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് 117ല്‍ റിട്ട. പ്രൊഫസര്‍ രാജതങ്കം (60), റിട്ട. ഡോക്ടര്‍ ജീന്‍ പദ്മ (58), സഹോദരി കരോലിന്‍ (25), ബന്ധു ലളിത (70) എന്നിവരെ കൊന്ന് മുറിയിലിട്ട് കത്തിച്ചത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമായിരുന്നു.

പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കേഡലിനെ തമിഴ് നാട്ടില്‍ വെച്ച് പിറ്റേദിവസമാണ് പിടികൂടിയത്. തന്നെ കുടുംബം അകറ്റിനിര്‍ത്തുന്നതിലെ അമര്‍ഷമാണ് കൊലയ്ക്ക് പിന്നിലെന്ന് കേഡല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഏതാനും വര്‍ഷം ലണ്ടനിലായിരുന്ന കേഡല്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.
ജയിലില്‍ എത്തിച്ചതോടെ കേഡലിന് മനംമാറ്റം ഉണ്ടായതായാണ് വിവരം. ജയില്‍ നിയമങ്ങളെല്ലാം ഒരുമടിയുമില്ലാതെയാണ് പാലിക്കുന്നത്. ആദ്യകാലങ്ങളില്‍ കുടുംബക്കാരാരും ഇയാളെ ജയിലില്‍ എത്തി സന്ദര്‍ക്കാറില്ലെങ്കിലും അടുത്തിടെയായി ചില ബന്ധുക്കള്‍ ജയിലിലെത്തി കേഡലിനെ കാണാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kedal Jeenson Raja is in critical condition, Thiruvananthapuram, News, Crime, Criminal Case, Jail, Hospital, Treatment, Murder case, Medical College, Police, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.