Attacked | നഴ്‌സിംഗ് റൂമില്‍ അതിക്രമിച്ച് കയറി ചികിത്സയ്‌ക്കെത്തിയ രോഗിയുടെ അക്രമം; കായംകുളത്ത് ആശുപത്രി ജീവനക്കാര്‍ക്ക് കുത്തേറ്റു
Mar 23, 2023, 08:26 IST
ആലപ്പുഴ: (www.kvartha.com) കായംകുളത്ത് താലൂക് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ രോഗിയുടെ അക്രമം. താലൂക് ആശുപത്രിയിലെ ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലില്‍ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് കുത്തിയതെന്നും നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്‌സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് ആക്രമണമെന്നും പരാതി.
സംഭവത്തെ കുറിച്ച് ജീവനക്കാര്‍ പറയുന്നത്: ആദ്യം ഹോം ഗാര്‍ഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജന്‍ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേറ്റു. ഇരുവരും ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചികിത്സയ്‌ക്കെത്തിയ ദേവരാജന്‍ പെട്ടന്ന് പ്രകോപിതനായി നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഹോം ഗാര്‍ഡിനെ അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി കുത്തുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ മധുവിന്റെ വലത് കൈക്കും ഹോം ഗാര്‍ഡ് വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്.
വിവരമറിഞ്ഞെത്തിയ പൊലീസ് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരായ ശിവകുമാര്‍, ശിവന്‍ പിള്ള എന്നിവര്‍ക്കും പരുക്കേറ്റു. കാലില്‍ മുറിവേറ്റതിന് ചികിത്സയ്ക്ക് എത്തിയതാണ് ദേവരാജന്‍. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Keywords: News, Kerala, Alappuzha, Local-News, attack, Crime, hospital, Injured, Patient, Police, Kayamkulam Taluk hospital employees attacked by patient
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.