Life Imprisonment | ബധിരയും മൂകയുമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈകാലുകള്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; 42 കാരന് ജീവപര്യന്തം

 





കാസര്‍കോട്: (www.kvartha.com) മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബധിരയും മൂകയുമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈകാലുകള്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 42 കാരന് ജീവപര്യന്തം തടവ് ശിക്ഷ. ഉപ്പള ശാരദാനഗറിലെ സുരേഷ് എന്നയാളെയാണ് കാസര്‍കോട് അഡീഷനല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് ജഡ്ജ് (ഒന്ന്) എ മനോജ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. 

മൂന്ന് ജീവപര്യന്തവും കൂടാതെ 10 വര്‍ഷം കഠിന തടവിനും നാല് ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ എട്ട് വര്‍ഷം അധിക തടവിനുമാണ് ശിക്ഷിച്ചത്. 

Life Imprisonment | ബധിരയും മൂകയുമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈകാലുകള്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; 42 കാരന് ജീവപര്യന്തം


2015 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മഞ്ചേശ്വരം എസ് ഐ ആയിരുന്ന പി പ്രമോദാണ് കേസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് ഡി വൈ എസ് പി ടി പി പ്രേമരാജനും കുമ്പള ഇന്‍സ്‌പെക്ടറായിരുന്ന കെ പി സുരേഷ് ബാബുവുമാണ് കേസില്‍ തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്

കേസ് തെളിയിക്കുന്നതിലേക്കായി കോടതി 25 സാക്ഷികളെ വിസ്തരിച്ച കേസില്‍ 31 രേഖകളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

Keywords:  News,Kerala,State,kasaragod,Molestation,Accused,Local-News,Police, Crime,Court,Minor girls, Kasaragod: Accused gets life imprisonment in the case of molesting minor girl



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia