Investigation | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും പാര്‍ടി ഗ്രാമമോ? കള്ളത്തോക്ക് കേസില്‍ കുടുങ്ങിയ ടി പി വധക്കേസ് പ്രതിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ തേടി കര്‍ണാടക പൊലീസ്
Jun 16, 2023, 12:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയില്‍ സിപിഎം തടവുകാര്‍ പാര്‍ടി ഗ്രാമമാക്കുന്നതായുളള ആരോപണം വീണ്ടും ശക്തമാകുന്നു. ടിപി ചന്ദ്രശേഖരന് വധക്കേസിലെ നാലാം പ്രതി ടി കെ രജീഷിന് ബെംഗ്ളുറു തോക്കുകേസിലെ പ്രതികളുമായുളള ബന്ധത്തെ കുറിച്ച് കര്‍ണാടക പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ജയിലിലനകത്തെ ആയുധസംഭരണത്തെ കുറിച്ചുളള ആരോപണവും ഉയര്‍ന്നുവന്നിരിക്കുന്നത്.
ജൂണ്‍ 21 വരെയാണ് രജീഷിനെ കര്‍ണാടക പൊലീസ് ചോദ്യംചെയ്യുക.ബെംഗ്ളുറിലെ കബണ്‍ പാര്‍ക് പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ നിര്‍ണാകയ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയാണ് കര്‍ണാടക പൊലീസ് രജീഷിനെ കസ്റ്റഡിയിലെടുത്തത്. നാലുദിവസം മുന്‍പ് പൊലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു മലയാളികളെ ബെംഗ്ളുറു പൊലീസ് പിടികൂടിയിരുന്നു.
മയക്കുമരുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ദേഹപരിശോധന നടത്തുന്നതിനിടെ അരയിലെ ബെല്‍റ്റിനുളളില്‍ സൂക്ഷിച്ച തോക്കുതാഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ടി പി വധക്കേസിലെ പ്രതി ടി കെ രജീഷിനു വേണ്ടി കേരളത്തിലേക്കാണ് തോക്കുകൊണ്ടു പോകുന്നതെന്ന് ഇവര്‍ വ്യക്തമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനാണ് കര്‍ണാടക പൊലീസ് കോടതി മുഖേനെ ഹരജി നല്കി രജീഷിനെ കണ്ണൂര്‍ ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്. കണ്ണൂര്‍ പൊലീസിനെ വിവരമറിയിക്കാതെയാണ് കബണ്‍ പാര്‍ക് പൊലീസ് അതീവരഹസ്യമായി രജീഷിനെ കൊണ്ടു പോയത്. രഹസ്യാന്വേഷണവിഭാഗത്തിനും വിവരമൊന്നും ലഭിച്ചിട്ടില്ല. ടി പി വധക്കേസിലെ നാലാം പ്രതിയാണ് രജീഷ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാലാം ബ്ലോകിലെ തടവുകാരനാണ്. പരോളില്‍ ജയിലിന് പുറത്തായിരുന്ന സമയത്ത് പ്രതികളുമായി രജീഷ് ബന്ധപ്പെട്ടിരിക്കാമെന്നാണ് കര്‍ണാടക പൊലീസ് സംശയിക്കുന്നത്.
കോവിഡ് അവധി കൂടാതെ 160 ദിവസത്തെ പരോള്‍ ദിനങ്ങള്‍ ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. തടവിലായിട്ടും ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായി നേരത്തെയും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്തുതന്നെയായാലും തോക്കുകള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കോ അതോ പുറത്തെ പാര്‍ടി ഗ്രാമങ്ങളിലേക്കോ കടത്തിയിട്ടുണ്ടോയെന്ന വിവരമാണ് രജീഷിനെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്തുവരിക. ഇതേ സമയം ടി പി വധക്കേസിലെ പ്രതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി കര്‍ണാടക സര്കാരില് കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
കേരളത്തില്‍ സിപിഎമിനെ പ്രതിരോധത്തിലാക്കാന്‍ ഇതുവഴി കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. കൃപേഷ്, ശരത് ലാല്‍ വധക്കേസിലെ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ബന്ധുക്കളെയും മറ്റും ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോണ്‍ഗ്രസ് പ്രചരണായുധമാക്കി മാറ്റിയിരുന്നു. ടിപി വധക്കേസിലെ പ്രതികളെ പാര്‍പ്പിക്കുന്ന നാലാം ബ്ലോകിൽ ജയില്‍ ഉദ്യോഗസ്ഥര്‍ക്കു പോലും ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെ മൊബൈല്‍ ഫോണുകള്‍ക്കോ മയക്കുമരുന്ന് വസ്തുക്കള്‍ക്കായോ കാര്യമായ പരിശോധനയൊന്നും നടക്കാറില്ലെന്നാണ് ആക്ഷേപം.
Keywords: News, Kerala, TP Murder Case, Karnataka Police, Police, Arrest, Kannur, Investigation, Karnataka police will question accused in TP murder case.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.