Infant Killed | 'കര്‍ണാടകയില്‍ പ്രസവ വാര്‍ഡില്‍നിന്ന് നവജാത ശിശുവിനെ കടിച്ചെടുത്ത് ഓടി നായ; ആക്രമണത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയ്ക്ക് ചുറ്റും വലിച്ചിഴച്ചു'

 




ബെംഗ്‌ളൂറു: (www.kvartha.com) തെരുവുനായയുടെ കടിയേറ്റ് നവജാത ശിശുവിന് ദാരുണാന്ത്യം. തുടര്‍ന്ന് നായ ആക്രമണത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിക്ക് ചുറ്റും വലിച്ചിഴക്കുകയും ചെയ്തതായും റിപോര്‍ട്.
കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ സര്‍കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപമാണ് ദാരുണസംഭവം അരങ്ങേറിയത്. 

ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. പ്രസവ വാര്‍ഡിന് സമീപം, നവജാത ശിശുവിനെ കടിച്ചുകൊണ്ട് ഓടിയ നായയെ, മക്ഗാന്‍ ജില്ലാ ആശുപത്രി സെക്യൂരിറ്റി ഗാര്‍ഡുകള്‍ പിടികൂടുകയായിരുന്നു. കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴേക്കും മരിച്ചിരുന്നു. 

Infant Killed | 'കര്‍ണാടകയില്‍ പ്രസവ വാര്‍ഡില്‍നിന്ന് നവജാത ശിശുവിനെ കടിച്ചെടുത്ത് ഓടി നായ; ആക്രമണത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയ്ക്ക് ചുറ്റും വലിച്ചിഴച്ചു'


അതേസമയം, പോസ്റ്റുമോര്‍ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണത്തിന്റെ കൃത്യമായ സമയം വ്യക്തമാകൂവെനന്ും നവജാതശിശു മരിച്ചത് നായയുടെ കടിയേറ്റാണോ എന്നറിയാനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ വേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

Keywords:  News, National, India, Crime, Bangalore, Child, Killed, Stray-Dog, Dog, Local-News, Hospital, Complaint, Police Station, Karnataka: Newborn dies after dog bites, drags it around govt hospital in Shivamogga
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia