Minors | 'ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി'; 9 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍
Jul 9, 2023, 16:31 IST
ബെംഗ്‌ളൂറു: (www.kvartha.com) ഒന്‍പത് വയസുകാരിയെ ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പന്ത്രണ്ടും പതിനാലും വയസ് പ്രായമുള്ളവരാണ് കേസിലെ പ്രതികള്‍.
പൊലീസ് പറയുന്നത്: കലബുര്‍ഗി മഹിള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അടുത്തുള്ള വീടിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
സ്‌കൂളില്‍നിന്നെത്തിയ കുട്ടി വീടിന് പുറത്തുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അവളെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അമ്മ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് സ്ഥലത്തെത്തി നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം നടന്ന ഉടന്‍ തന്നെ അവിടെ നിന്നും ഓടിരക്ഷപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചാമനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്‍ഡ്യന്‍ ശിക്ഷാനിയമം 366അ, 376(ഏ), 506 എന്നീവകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു. പോക്‌സോ കേസും രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
Keywords: News, National, National-News, Crime, Crime-News, Kalaburgi, Karnataka, Minor, Molestation, Juvenile Home, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.