Killed | 'വീട്ടിലുണ്ടാക്കിയ കോഴികറി രുചിച്ച് നോക്കാന്‍ പോലും കിട്ടിയില്ല; വാക് തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ മകനെ വിറകിനടിച്ചു കൊന്നു'
Apr 6, 2023, 08:09 IST
ADVERTISEMENT
മംഗ്‌ളൂറു: (www.kvartha.com) വീട്ടിലുണ്ടാക്കിയ കോഴികറി രുചിച്ച് നോക്കാന്‍ പോലും കിട്ടാത്തതിന്റെ പേരിലുണ്ടായ വഴക്കിനൊടുവില്‍ അച്ഛന്‍ മകനെ വിറകിനടിച്ചു കൊലപ്പെടുത്തിയതായി പൊലീസ്. സുള്ള്യയിലെ ഗട്ടിഗാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 32 വയസുകാരനായ ശിവറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവാവിന്റെ പിതാവ് ഷീണയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് സുബ്രഹ്മണ്യ പൊലീസ് പറയുന്നത് ഇങ്ങനെ: വീട്ടിലുണ്ടാക്കിയ കോഴി കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവന്‍ ഷീണ കഴിച്ചതിനെച്ചൊല്ലിയാണ് ശിവറാം വഴക്കിട്ടത്. കറിയുണ്ടാക്കുമ്പോള്‍ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീര്‍ന്നത് അറിഞ്ഞത്.
തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റമായി. തുടര്‍ന്ന് വഴക്ക് കയ്യാങ്കളിയിലെത്തി. ഇതിനിടെ പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ സുബ്രഹ്മണ്യ പൊലീസ് സ്ഥലത്തെത്തി ഷീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: News, National, Mangalore, Killed, Crime, Arrest, Accused, Father, Son, Police, Karnataka Man Kills 32-Year-Old Youth In Fight Over Chicken Curry.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

