SWISS-TOWER 24/07/2023

Killed | 'വീട്ടിലുണ്ടാക്കിയ കോഴികറി രുചിച്ച് നോക്കാന്‍ പോലും കിട്ടിയില്ല; വാക് തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ മകനെ വിറകിനടിച്ചു കൊന്നു'

 


ADVERTISEMENT

മംഗ്‌ളൂറു: (www.kvartha.com) വീട്ടിലുണ്ടാക്കിയ കോഴികറി രുചിച്ച് നോക്കാന്‍ പോലും കിട്ടാത്തതിന്റെ പേരിലുണ്ടായ വഴക്കിനൊടുവില്‍ അച്ഛന്‍ മകനെ വിറകിനടിച്ചു കൊലപ്പെടുത്തിയതായി പൊലീസ്. സുള്ള്യയിലെ ഗട്ടിഗാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 32 വയസുകാരനായ ശിവറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവാവിന്റെ പിതാവ് ഷീണയെ പൊലീസ് അറസ്റ്റ് ചെയ്തു. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് സുബ്രഹ്മണ്യ പൊലീസ് പറയുന്നത് ഇങ്ങനെ: വീട്ടിലുണ്ടാക്കിയ കോഴി കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവന്‍ ഷീണ കഴിച്ചതിനെച്ചൊല്ലിയാണ് ശിവറാം വഴക്കിട്ടത്. കറിയുണ്ടാക്കുമ്പോള്‍ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീര്‍ന്നത് അറിഞ്ഞത്. 

Killed | 'വീട്ടിലുണ്ടാക്കിയ കോഴികറി രുചിച്ച് നോക്കാന്‍ പോലും കിട്ടിയില്ല; വാക് തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ മകനെ വിറകിനടിച്ചു കൊന്നു'


തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റമായി. തുടര്‍ന്ന് വഴക്ക് കയ്യാങ്കളിയിലെത്തി. ഇതിനിടെ പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ സുബ്രഹ്മണ്യ പൊലീസ് സ്ഥലത്തെത്തി ഷീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords:  News, National, Mangalore, Killed, Crime, Arrest, Accused, Father, Son, Police, Karnataka Man Kills 32-Year-Old Youth In Fight Over Chicken Curry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia