Son killed | ഞെട്ടിക്കുന്ന സംഭവം പുറത്ത്; 'ഐപിഎല്‍ വാതുവെപ്പിന്റെ പേരില്‍ യുവാവ് 12 വയസുള്ള മകനെ കൊലപ്പെടുത്തി മൃതദേഹം വാടര്‍ ടാങ്കില്‍ തള്ളി'

 


കോലാര്‍: (www.kvartha.com) ഐപിഎല്‍ വാതുവെപ്പിന്റെ പേരില്‍ യുവാവ് 12 വയസുള്ള മകനെ കൊലപ്പെടുത്തിയതായി പരാതി. മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നും ആരോപണമുണ്ട്. നിഖില്‍ കുമാർ ആണ് മരിച്ചത്. മണികണ്ഠൻ എന്ന യുവാവ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം വാടര്‍ ടാങ്കില്‍ തള്ളിയതായി പൊലീസ് പറഞ്ഞു. അച്ഛന്റെ ഐപിഎല്‍ വാതുവെപ്പിനെക്കുറിച്ച് കുട്ടി അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.
                   
Son killed | ഞെട്ടിക്കുന്ന സംഭവം പുറത്ത്; 'ഐപിഎല്‍ വാതുവെപ്പിന്റെ പേരില്‍ യുവാവ് 12 വയസുള്ള മകനെ കൊലപ്പെടുത്തി മൃതദേഹം വാടര്‍ ടാങ്കില്‍ തള്ളി'

ബാര്‍ബറായ മണികണ്ഠന്‍ ഐപിഎല്‍ വാതുവെപ്പിന് അടിമയായതോടെ വലിയ സാമ്പത്തിക നഷ്ടത്തെ കുറിച്ച് മകന്‍ നിഖില്‍ കുമാര്‍ അമ്മയോട് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
'ഐപിഎല്‍ സീസണില്‍ വാതുവെപ്പില്‍ മണികണ്ഠന് വന്‍ തുക നഷ്ടമായി. നിരവധി പണമിടപാടുകാര്‍ തന്റെ പിതാവിന്റെ കടയില്‍ വന്ന് തിരിച്ചടവ് ചോദിക്കുന്നത് നിഖില്‍ ശ്രദ്ധിച്ചു. അവന്‍ അമ്മയോട് ഈ വിവരം പങ്കുവെച്ചതോടെ മണികണ്ഠനും ഭാര്യയും തമ്മില്‍ വലിയ വഴക്കുണ്ടായി. ഇതില്‍ പ്രകോപിതനായ പ്രതി ചൊവ്വാഴ്ച മകനെ സ്‌കൂളില്‍ വിടാനെന്ന വ്യാജേന മോടോര്‍ സൈകിളില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

കോലാര്‍ ജില്ലയിലെ സെറ്റി മാടമംഗല ഗ്രാമത്തിലെ വാടര്‍ ടാങ്കിന് സമീപം വെച്ചാണ് ഇയാള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ജലസംഭരണിയില്‍ തള്ളുകയായിരുന്നു. ഇത് മുങ്ങിമരണമാണെന്ന് പൊലീസ് ആദ്യം അനുമാനിക്കുകയും മണികണ്ഠന്‍ ഒന്നും അറിയില്ലെന്ന് നടിക്കുകയും ചെയ്തു. എന്നാല്‍, ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്', പൊലീസ് പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Karnataka, Crime, Murder, IPL, Body Found, Complaint, Police, Karnataka: Man Kills 12-Year-Old, Dumps Body in Water Tank Over IPL Betting Addiction in Kolar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia