ചോദ്യം ചെയ്യലിന് ഹാജരാകാതെ ശരണ്യയുടെ കാമുകന്‍; കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂര്‍ സ്വദേശിയായ കാമുകന്‍ ശരണ്യയുടെ വീടിന് പരസരത്ത് ഉണ്ടായിരുന്നു; തെളിവായി സിസിടിവി ദൃശ്യം

 


കണ്ണൂര്‍: (www.kvartha.com 23.02.2020) തെയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യലിനു പൊലീസിനു മുന്‍പില്‍ ഹാജരാകാതെ ശരണ്യയുടെ കാമുകന്‍. താന്‍ സ്ഥലത്തില്ല എന്നാണ് ഇയാള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇതോടെ വലിയന്നൂര്‍ സ്വദേശിയായ ഇയാളോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സിറ്റി പൊലീസ് വീണ്ടും നോട്ടീസ് നല്‍കി.

അതിനിടെ വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂര്‍ സ്വദേശിയായ കാമുകന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാതെ ശരണ്യയുടെ കാമുകന്‍; കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂര്‍ സ്വദേശിയായ കാമുകന്‍ ശരണ്യയുടെ വീടിന് പരസരത്ത് ഉണ്ടായിരുന്നു; തെളിവായി സിസിടിവി ദൃശ്യം

'ശരണ്യയുടെ വീടിനു പിന്നിലെ റോഡില്‍ ബൈക്കില്‍ ഇയാളെ കണ്ടിരുന്നു. റോഡില്‍ നില്‍ക്കുന്നത് എന്തിനാണെന്നു ചോദിച്ചപ്പോള്‍ മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാല്‍ അതുവഴി പോകാനാവില്ല, അതുകൊണ്ടു മാറി നില്‍ക്കുന്നു എന്നാണു പറഞ്ഞത്. പൊലീസ് പോയി എന്നു പറഞ്ഞ് അല്‍പസമയം കഴിഞ്ഞ് ഇയാള്‍ ഇവിടെ നിന്നു പോയി' എന്ന് നാട്ടുകാരിലൊരാള്‍ സിറ്റി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ഇയാള്‍ ബൈക്കില്‍ കടന്നു പോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോണ്‍വിളികളുടെ കൂടുതല്‍ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞദിവസം ഇയാള്‍ ആത്മഹത്യ ചെയ്തതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണമുണ്ടായിരുന്നു.

keywords:  Kannur woman kills baby to be with lover, Kannur, News, Local-News, Trending, Killed, Child, Crime, Criminal Case, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia