Investigation | അര്‍ബന്‍നിധി നിക്ഷേപ തട്ടിപ്പ്: കോടികള്‍ എങ്ങോട്ടുപോയെന്ന് കണ്ടെത്താനാവാതെ പൊലീസ്; കേസുകളുടെ ബാഹുല്യം അന്വേഷണത്തെ താളം തെറ്റിക്കുന്നു
Jan 14, 2023, 20:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) അര്‍ബന്‍ നിധി തട്ടിപ്പിന്റെ ആഴവും പരപ്പും അനുദിനം കൂടിവരവേ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യം ശക്തമായി. 150 ഓളം കോടി രൂപ നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തുവെന്ന് പൊലീസ് തന്നെ പറയുന്ന സാഹചര്യത്തില്‍ നിലവിലുളള സംഘത്തിന് കേസ് അന്വേഷണത്തിനായി ഒട്ടേറെ പരിമിതികളുണ്ടെന്നാണ് വിലയിരുത്തല്‍. ഇതുവരെയായി അര്‍ബന്‍നിധി ഡയറക്ടര്‍മാര്‍ കോടികള്‍ എങ്ങോട്ടാണ് മാറ്റിയതെന്ന ചോദ്യത്തിന് പൊലീസിന് മറുപടി നല്കാന് കഴിയാത്തത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് അന്വേഷണം കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ് ഡയറക്ടറേറ്റിനെ ഏല്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്.
ഇതിനായി ചില ബിജെപി നേതാക്കളുമായും കേന്ദ്രമന്ത്രിമാരുമായും പണം നഷ്ടപ്പെട്ടവരില്‍ ചിലര്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം. കണ്ണൂര്‍ എസിപി ടികെ രത്നകുമാറിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ വിനു മോഹനും സംഘവുമാണ് നിലവില്‍ കേസ് അന്വേഷണം നടത്തുന്നത്. എന്നാല്‍ മുന്നൂറ്റി അന്‍പതിലേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറുമെന്നും സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
അര്‍ബന്‍നിധിയുടെ തട്ടിപ്പിനിരയായവര്‍ അവരുടെ പരിധിയിലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്കിയാല് മതിയെന്ന നിര്‍ദേശവും കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് പരാതികള്‍ കുന്നുകൂടുന്ന സാഹചര്യമാണ് നിലവിലുളളത്. ഇതു ചില പൊലീസ് സ്റ്റേഷനുകളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളെപ്പോലും താളം തെറ്റിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. അര്‍ബന്‍ നിധിയുടെ തട്ടിപ്പിന്റെ വേരുകള്‍ സംസ്ഥാനമാകെ പടര്‍ന്നതിനാല്‍ പൊലീസിലെ ഇകണോമിക് ഒഫന്‍സ് വിഭാഗത്തിന് കേസുകള്‍ കൈമാറുമെന്ന് വിവരമുണ്ടായിരുന്നുവെങ്കിലും അതും നടന്നിട്ടില്ല. നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികള്‍ കോഡ്രീകരിച്ച് പ്രത്യേക അന്വേഷണസംഘത്തിന് നല്‍കാനുളള സമയം പൊലീസുകാര്‍ക്ക് ലഭിക്കുന്നില്ല.
ഇതിനിടെ കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ രണ്ടു കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. പയ്യന്നൂര്‍ കാനത്തെ പിവി സിദ്ധാര്‍ത്ഥിന്റെ പരാതിയിലും ആരാധനാ തീയേറ്ററിന് സമീപത്തെ ശേഖര പൊതുവാളുടെ ഭാര്യ സത്യഭാമയുടെ പരാതിലുമാണ് കേസെടുത്തത്. പതിമൂന്നര ശതമാനം പലിശ വാഗ്ദാനം ചെയ്ത് സിദ്ധാര്‍ത്ഥില്‍ നിന്ന് 10 ലക്ഷം രൂപയും സമാനമായ രീതിയില്‍ സത്യഭാമയില്‍ നിന്നും രണ്ടുലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Investigates, Scam, Police, Fraud, Kannur Urban Nidhi Scam: Investigation Continues.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.