Investigation | കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പ് കേസ്; ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് കൈമാറും
Jan 12, 2023, 07:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അര്‍ബന്‍ നിധിയുടെ നിക്ഷേപതട്ടിപ്പ് 250 കോടി കടന്നതോടെ കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക സ്‌ക്വാഡിനെ ഏല്‍പിക്കാന്‍ നീക്കം. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ്. എന്നാല്‍ കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ നിയമാവലി പ്രകാരം നിയമനടപടികള്‍ കണ്ണൂര്‍ ജുഡീഷ്യല്‍ കോടതിയുടെ പരിധിയിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്താല്‍ നിയമപരമായി നിലനില്‍ക്കുമോയെന്ന സംശയം ഉയരുന്നുണ്ട്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പരാതികള്‍ മുഴുവന്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റിയാല്‍ എണ്ണത്തിന്റെ ബാഹുല്യം കേസെടുത്ത് അന്വേഷണം നടത്തുന്നതിന് തടസമാകും. കഴിഞ്ഞ ഗിവസം തളിപറമ്പില്‍ രെജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകള്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ തന്നെ ഇതിനകം തന്നെ നിരവധി പരാതികളെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക കുറ്റകൃതം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറാന്‍ ആലോചന നടക്കുന്നത്. ഇതു സംബന്ധിച്ചു അടുത്ത ദിവസം തീരുമാനമെടുമെന്നാണ് സൂചന.
അതിനിടെ അര്‍ബന്‍ നിധി തട്ടിപ്പിനെതിരെ പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണപുരം, കൂത്തുപറമ്പ്, വളപട്ടണം, കണ്ണൂര്‍ ടൗണ്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ പരാതികളെത്തി. കോളോത്തെ റിട. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപല്‍ ടി ഗോവിന്ദനില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയത്. 12.5 ശതമാനം പലിശ വാഗ്ദാനം
ചെയ്താണ് 2022-ഒക്ടോബര്‍ 12 മുതല്‍ ജനുവരി ഏഴു വരെയുളള തീയതികളിലായി പണം കൈക്കലാക്കിയത്.
ചെയ്താണ് 2022-ഒക്ടോബര്‍ 12 മുതല്‍ ജനുവരി ഏഴു വരെയുളള തീയതികളിലായി പണം കൈക്കലാക്കിയത്.
Keywords: News,Kerala,State,Kannur,Case,Scam,Top-Headlines,Trending,Crime, Finance,Complaint,Case,Police,police-station, Kannur Urban Nidhi Scam: Crime branch will hand over to the Economic Offenses Investigation Team
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

