Police Custody | കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ്; കാഞ്ഞങ്ങാട് സ്വദേശി ഉള്‍പെടെ 3 പേര്‍ കസ്റ്റഡിയില്‍
Sep 1, 2022, 11:10 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂരിലെ കൂട്ടബലാത്സംഗ കേസില്‍ കാഞ്ഞങ്ങാട് സ്വദേശി ഉള്‍പെടെയുള്ള പ്രതികളെ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുത്തു. കണ്ണൂരില്‍ ജോലി തേടിയെത്തിയ തമിഴ്‌നാട് സ്വദേശിനിയെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം ആളൊഴിഞ്ഞ ക്വാര്‍ടേഴ്‌സില്‍ നിന്നും കൂട്ട ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതികളാണ് കസ്റ്റഡിയിലായത്.
മൂന്ന് പേരെയാണ് കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശി മലര്‍ എന്നിവരെ ചോദ്യം ചെയ്തു വരികയാണെന്നും ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. ഈ കേസില്‍ നീലേശ്വരം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തുവെങ്കിലും ഇയാളുടെ പങ്ക് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ ഓഗസ്റ്റ് 27 ന് ജോലി തേടിയെത്തിയ ഭര്‍തൃമതിയായ യുവതിയെ ഓടോ റിക്ഷയില്‍ കൂട്ടി കൊണ്ടുപോവുകയും തിരിച്ചു വരുമ്പോള്‍ കനത്ത മഴയായതിനാല്‍ കാഞ്ഞിരയിലെ ക്വാടേഴ്‌സിലെത്തിച്ച്, മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം കൂട്ടമായി ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് യുവതിയെ അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഘം ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലായത്.
കൂട്ട ബലാത്സംഗത്തിനിരയായ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴിയെടുത്തതിന് ശേഷമാണ് കണ്ണൂര്‍ സിറ്റി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി, താഴെ ചൊവ്വ, ചാല തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍മാണ ജോലി ചെയ്തു വരുന്ന 100 കണക്കിന് തമിഴ് കുടുംബങ്ങളാണ് താമസിച്ചു വരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.