Arrested | കണ്ണൂരില്‍ നിരവധി മാലമോഷണ കേസിലെ പ്രതികള്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നിരവധി വഴിയാത്രക്കാരികളായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞെന്ന കേസില്‍ രണ്ടംഗസംഘം കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായി. മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കെ കെ നൗശാദ്(41), കോട്ടയത്തെ സിറിള്‍ മാത്യു(55) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി പ്രദീപന്‍ കണ്ണിപൊയില്‍, സിഎ എം കൃഷ്ണന്‍, എസ്ഐ കെ വി ഉമേശന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗില്‍ നിന്നും വ്യാജ വാഹനനമ്പര്‍ പ്ലേറ്റ്, ആയുധങ്ങള്‍, മുഖംമൂടി, പേഴ്‌സുകള്‍ ഇന്‍സുലേഷന്‍ ടാപ് എന്നിവ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
             
Arrested | കണ്ണൂരില്‍ നിരവധി മാലമോഷണ കേസിലെ പ്രതികള്‍ അറസ്റ്റില്‍

വ്യാഴാഴ്ച വൈകുന്നേരം 4.45ന് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് നായാട്ടുപാറ കരടിയിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപിക കെ രാധയുടെ മൂന്ന് പവന്റെ സ്വര്‍ണമാല ബൈകിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി. സംഭവമറിഞ്ഞയുടന്‍ സിറ്റി പൊലീസ് കമിഷ്ണര്‍ ആര്‍ ഇളങ്കോ മുഴുവന്‍ സ്റ്റേഷനുകളിലും വാഹനപരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. മട്ടന്നൂര്‍ കീഴല്ലൂരില്‍ എസിപി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇതിനിടെ നൗശാദ് പിടിയിലായപ്പോള്‍ സിറിള്‍ മാത്യു ഓടിരക്ഷപ്പെടുകയായിരുന്നു. കാട്ടിലേക്ക് ഓടിക്കയറി ഇയാളെ ഒരുമണിക്കൂറിനുള്ളില്‍ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ആറിന് മട്ടന്നൂര്‍ മരുതായിയിലും ഉരുവച്ചാലിലും അന്നുതന്നെ കണ്ണാപുരത്തും സ്ത്രീകളുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞത് ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം പറശിനിക്കടവ് ക്ഷേത്രംജീവനക്കാരി യശോധയുടെകഴുത്തില്‍ നിന്നും മാലപൊട്ടിച്ചെടുത്തത് ഇവരില്‍ ഒരാളാണെന്ന് പൊലീസ് വ്യക്തമാക്കി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Robbery, Criminal-Participate, Kannur, several accused in the theft case have been arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script