Arrested | കണ്ണൂരിലെ ലോഡ്‌ജിൽ നിരവധി ഭവനഭേദന മോഷണ കേസിലെ പ്രതിയായ അട്ട ഗിരീഷിനെ പൊലീസ് പിടികൂടി

 


കണ്ണൂര്‍: (www.kvartha.com) കുപ്രസിദ്ധ മോഷ്ടാവിനെ ഏറെകാലത്തെ തിരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടി. നിരവധി വീടുകള്‍ കുത്തിതുറന്ന് കവര്‍ച നടത്തിയ കേസില്‍ പ്രതിയായ ചിറക്കല്‍ അമ്പലം റോഡിലെ ഗിരീഷെന്ന അട്ട ഗിരീഷിനെ(49)യാണ് എടക്കാട് സിഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്‌തത്‌.
       
Arrested | കണ്ണൂരിലെ ലോഡ്‌ജിൽ നിരവധി ഭവനഭേദന മോഷണ കേസിലെ പ്രതിയായ അട്ട ഗിരീഷിനെ പൊലീസ് പിടികൂടി

2006-മുതല്‍ കണ്ണപുരം, വളപട്ടണം, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, എടക്കാട് തുടങ്ങിയ സ്‌റ്റേഷനുകളിലെ നിരവധി ഭവനഭേദന മോഷണകേസിലെ പ്രതിയാണ് ഗിരീഷ്. വീടുകളുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി കവര്‍ച നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് ശേഷം പണവുമായി തമിഴ്‌നാട്ടിലേക്ക് കടക്കുകയാണ് സാധാരണയായി ചെയ്യാറുളളത്. കഴിഞ്ഞ കുറെകാലമായി പൊലീസ് ഗിരീഷിനെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും പൊലീസ് പിടികൂടുമെന്നതിനാല്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കാറില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

എന്നാല്‍, പ്രതി വീട്ടിലെ വിശേഷങ്ങളും അറിയുകയും ചെയ്‌തിരുന്നു. പ്രതി ഭാര്യയുമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ ഭാര്യയുടെ ഫോണ്‍ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ വെളളിയാഴ്ച രാത്രി പത്തുമണിയോടെ ഗിരീഷ് കണ്ണൂര്‍ കാല്‍ടെക്‌സിലെത്തിയതായി എടക്കാട് പൊലീസിന് വിവരം ലഭിച്ചു. 

തുടര്‍ന്ന്, എടക്കാട് സിഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തപ്പിയിറങ്ങുകയും, കാള്‍ ടെക്‌സിനു സമീപത്തെ ഒരു ലോഡ്‌ജിൽ പരിശോധന നടത്തുകയും ചെയ്‌തു. ലോഡ്‌ജിൽ നിന്ന ഭാര്യയോടൊപ്പം ഇയാളെ പിടികൂടുകയായിരുന്നു. എസ്ഐ ബോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിസില്‍, ലെവന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kannur News, Kerala News, Theft, Arrested, Police, Edakkad Police, Mobile Phone, Wife, Lodge, Friday, Malayalam News, Kannur: Police arrested Atta Girish from lodge, accused in several house burglary cases.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia