കണ്ണൂർ പത്തായക്കുന്നിൽ ഉഗ്രസ്ഫോടനം: വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു

 
Damage caused by a loud explosion in Kannur Pathayakunnu
Watermark

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പൊട്ടിത്തെറിച്ചത് ഏറുപടക്കം ആണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
● കതിരൂർ പോലീസ് കേസെടുത്തു; സ്ഥലത്ത് വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തി.
● ബോംബ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ണൂർ: (KVARTHA) പാട്യം പത്തായക്കുന്നിലെ മൗവ്വഞ്ചേരി പീടികയിൽ വ്യാഴാഴ്ച പുലർച്ചെ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചു. സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ കതിരൂർ പോലീസ് കേസെടുത്തു. സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തി. പൊട്ടിത്തെറിച്ചത് ഏറുപടക്കമാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക സൂചന. കണ്ണൂരിൽനിന്ന് ബോംബ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

Aster mims 04/11/2022

നേരത്തെ സി പി എം - ബി ജെ പി സംഘർഷം നിലനിന്നിരുന്ന സ്ഥലമാണ് പത്തായക്കുന്ന്. സംഭവത്തിന് പിന്നിൽ ആരോപണവുമായി ഇരുവിഭാഗം പ്രാദേശിക നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്.

കണ്ണൂരിൽ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത ഷെയർ ചെയ്യുക. 

Article Summary: A massive explosion in Pathayakunnu, Kannur, shatters windows and raises political conflict concerns.

#KannurBlast #Pathayakunnu #Keralapolice #PoliticalConflict #Explosion #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script