കണ്ണൂർ മെഡിക്കൽ കോളേജ് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ: എക്‌സൈസ് നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് വേട്ട

 
A man arrested with MDMA by excise officials in Kannur.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി.
● ഇയാൾ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയെന്ന് എക്സൈസ്.
● വിദ്യാർത്ഥികളെ ഉപയോഗിച്ചും വിൽപ്പന നടക്കുന്നുണ്ട്.
● അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരിയാരം: (KVARTHA) മെഡിക്കൽ കോളേജ് പരിസരത്തു നിന്നും രാസലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി. അബ്ദുൽ സമീഹ് സാലുവിനെയാണ് (25) 2.812 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.

എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയും സംഘവുമാണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്തു വെച്ച് പ്രതിയെ പിടികൂടിയത്.

Aster mims 04/11/2022

പരിയാരം, പയ്യന്നൂർ, പഴയങ്ങാടി, മാതമംഗലം എന്നിവിടങ്ങളിലെ യുവതി യുവാക്കൾക്ക് ലഹരിമരുന്ന് വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് വ്യക്തമാക്കി. 

ഇതര സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് മെഡിക്കൽ കോളേജ് പരിസരപ്രദേശങ്ങളിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ചില അപ്പാർട്ട്‌മെന്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിതരണവും നടക്കുന്നുണ്ടെന്നും, വിദ്യാർത്ഥികളെ ഉപയോഗിച്ച് വിൽപ്പന നടത്താറുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.പി. സർവജ്ഞൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി. പങ്കജാക്ഷൻ, വി.പി. ശ്രീകുമാർ, പി.പി. രജിരാഗ്, കെ. രമിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ പി. ജിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കണ്ണൂരിൽ നടന്ന ഈ ലഹരിവേട്ടയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? മറ്റുള്ളവരിലേക്ക് ഈ വാർത്ത ഷെയർ ചെയ്യൂ.

Article Summary: Man arrested with MDMA near Kannur Medical College; excise department seizes drugs.

#KeralaCrime #MDMA #DrugArrest #Kannur #ExciseRaid #AntiDrugCampaign

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia