Murder | കണ്ണൂരിൽ ജ്യേഷ്ഠൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ അനുജൻ കസ്റ്റഡിയിൽ; 'കുത്തിവീഴ്ത്തിയത് വീട്ടിൽ മീൻ മുറിച്ചുകൊണ്ടിരിക്കെ, കാരണമായത് കുടുംബ കലഹം'
May 7, 2024, 13:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) കണ്ണൂരിൽ ജ്യേഷ്ഠൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ അനുജൻ കസ്റ്റഡിയിൽ. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂർ പടിയൂരിൽ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. പടിയൂർ ചാളംവയൽ കോളനിയിലെ രാജീവൻ (40) ആണ് കുത്തേറ്റ് മരിച്ചത്. മദ്യ ലഹരിയിലായിരുന്ന അനുജൻ സജീവൻ വീട്ടിൽ മീൻ മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ ഇരിക്കൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്
[15:32, 30/01/2024] Shamila: < !- START disable copy paste --> [15:33, 30/01/2024] Shamila: .
നെഞ്ചത്ത് സാരമായി കുത്തേറ്റ സജീവൻ തറയിൽ വീഴുകയായിരുന്നു. ഉടനെ കോളനി വാസികളും നാട്ടുകാരും ചേർന്ന് ഇരിട്ടി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നെഞ്ചത്തു കൂടാതെ കൈത്തണ്ടയിലും മറ്റും കുത്തേറ്റ പാടുകളുണ്ട്. കൂലിത്തൊഴിലാളികളായ ഇവർ തമ്മിൽ രണ്ടു ദിവസമായി വീട്ടിൽ ചില വാക്കുതർക്കങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.

മൃതദേഹം പോസ്റ്റ്‌മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റി. പരേതനായ രാജൻ - വസുമതി ദമ്പതികളുടെ മകനാണ്. ഭാര്യ : സൗമ്യ. മക്കൾ: രജീഷ്, സൗരവ്.
Keyuwords: News, Malayalam News, Kannur, Murder, Obituary, Crime, Iritty, Brothers, Kannur: Man killed in Iritty
Keyuwords: News, Malayalam News, Kannur, Murder, Obituary, Crime, Iritty, Brothers, Kannur: Man killed in Iritty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.