തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മയ്യിൽ - പുല്ലൂപ്പിക്കടവ് റോഡിലാണ് അപകടമുണ്ടായത്.
● അഞ്ചു മാസമായി ചികിത്സയിൽ തുടരുകയായിരുന്നു.
● ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കണ്ണൂർ: (KVARTHA) മയ്യിൽ - പുല്ലൂപ്പിക്കടവ് റോഡിൽ തെരുവ് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചേലേരി വൈദ്യർകണ്ടിയിലെ രയരോത്ത് അനീഷ് (40) ആണ് മരണപ്പെട്ടത്. മെയ് മാസത്തിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പുല്ലൂപ്പിക്കടവിൽ വെച്ച് നായ കുറുകെ ചാടിയതാണ് അപകടത്തിലേക്ക് നയിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ അനീഷ് കഴിഞ്ഞ അഞ്ചുമാസമായി ചികിത്സയിലായിരുന്നു.
പരമേശ്വരൻ - ചന്ദ്രിക ദമ്പതികളുടെ മകനാണ് അനീഷ്. ഭാര്യ: അനിഷ മകൻ: അഷിൻ സഹോദരങ്ങൾ: സന്തോഷ്, രജിത.
തെരുവ് നായകൾ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കാമോ? ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Kannur man Aneesh (40) died after five months of treatment for injuries from a bike accident caused by a stray dog.
#StrayDogMenace #RoadAccident #Kannur #BikeAccident #KeralaNews #Aneesh