Arrested | ഇരിക്കൂറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കേസിലെ പ്രതി പിടിയില്‍
Dec 30, 2022, 21:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഇരിക്കൂര്‍ പടിയൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാപ്പച്ചന് എന്നയാളെയാണ് ഇരിക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിക്കൂര്‍ പടിയൂരിലെ ആര്യങ്കോട് കോളനിയിലെ ദളിത് യുവാവായ വിഷ്ണു (26) വാണ് വെള്ളിയാഴ്ച സന്ധ്യയോടെ ദാരുണമായി കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ അമ്മ രാധ വീട്ടില്‍ നിന്നും വെള്ളമെടുക്കാന്‍ പുറത്ത് പോകാന്‍ ഒരുങ്ങുമ്പോഴാണ് പുറത്തു പോയിരിക്കുകയായിരുന്ന വിഷ്ണു മടങ്ങിയെത്തിയത്.
കുറച്ചു സമയം കഴിഞ്ഞ് അമ്മ പുറത്തേക്കിറങ്ങുമ്പോള്‍ വിഷ്ണു വീട്ടില്‍ നില്പ്പുണ്ടായിരുന്നുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മ വെള്ളമെടുത്ത് വീട്ടില്‍ വന്നപ്പോള്‍ അബോധാവസ്ഥയില്‍ ചെരിഞ്ഞു കിടക്കുന്ന വിഷ്ണുവിനെയാണ് കണ്ടത്. അമ്മയുടെ കരച്ചില് കേട്ടെത്തിയ അയല്‍വാസികള്‍ നെഞ്ചില്‍ നിന്നും ചോരയൊലിച്ചു അര്‍ധബോധാവസ്ഥയിലായ വിഷ്ണുവിനെ ഇരിട്ടി താലൂക് ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു. നെഞ്ചില്‍ ആഴമുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നത്.
കൊല നടക്കുന്ന സമയത്ത് പാപ്പച്ചന് അവിടെ വന്നിരുന്നുവെന്ന അയല്‍വാസികള്‍ പൊലീസിന് നല്കിയ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളിവില്‍ കഴിയുന്ന പാപ്പച്ചനായി ഇരിക്കൂര്‍ പൊലീസ് തിരച്ചില്‍ നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. കാര്‍ഷിക ജോലികള്‍ ചെയ്തു ജീവിക്കുന്ന തൊഴിലാളിയാണ് വിഷ്ണു. സുകുമാരന്‍ - രാധ ദമ്പതികളുടെ മകനാണ്. സഹോദരന് ജിഷ്ണു വിഷ്ണുവിന്റെ മൃതദേഹം പരിയാരത്തെ മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം നാട്ടിലെത്തിച്ചു സംസ്കരിക്കും.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Murder, Arrested, Kannur: Man arrested in murder case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.