കുട്ടികളോട് വീണ്ടും ക്രൂരത; കണ്ണൂരില്‍ എട്ടുവയസുകാരിയെ പിതാവ് മദ്യലഹരിയില്‍ നിലത്തെറിഞ്ഞു, മകനെ കൈപിടിച്ചു തിരിച്ച് മര്‍ദിച്ചു; പ്രതി അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 19.04.2019) ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്നേ സമാനമായ മറ്റൊരു സംഭവം കണ്ണൂരിലും. കണ്ണൂരിലെ അഴീക്കോട്ട് കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.


നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ രാജേഷ് എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുള്ള മകന്റെ കൈ പിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

കുട്ടികളോട് വീണ്ടും ക്രൂരത; കണ്ണൂരില്‍ എട്ടുവയസുകാരിയെ പിതാവ് മദ്യലഹരിയില്‍ നിലത്തെറിഞ്ഞു, മകനെ കൈപിടിച്ചു തിരിച്ച് മര്‍ദിച്ചു; പ്രതി അറസ്റ്റില്‍

സംഭവത്തില്‍ കുട്ടികളുടെ അമ്മയില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur father arrested tortured by  children, Kannur, News, Local-News, Police, Arrested, Attack, Children, Crime, Criminal Case, Kerala, Trending.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia