സംശയം ബാക്കി: പോലീസ് വിട്ടയച്ച മെക്കാനിക്കൽ എൻജിനീയർ ട്രെയിൻ തട്ടി മരിച്ചു


-
താഴെ ചൊവ്വ തെഴുക്കിൽ പീടികയ്ക്കടുത്താണ് സംഭവം.
-
ആനയിടുക്കിൽ വെച്ചാണ് മൃതദേഹം ട്രെയിൻ തട്ടി കണ്ടെത്തിയത്.
-
സാരംഗ് രണ്ട് മാസം മുൻപാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്.
-
ഭാര്യയും രണ്ട് മക്കളുമുണ്ട് മരിച്ച സാരംഗിന്.
കണ്ണൂർ: (KVARTHA) സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മെക്കാനിക്കൽ എൻജിനീയറായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചൊവ്വ തെഴുക്കിൽ പീടികക്കടുത്തുള്ള അസ്‌റ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എസ്.കെ. സാരംഗ് (41) ആണ് ആനയിടുക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദേശത്തായിരുന്ന സാരംഗ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. നേരത്തെ ആദികടലായിലായിരുന്നു കുടുംബത്തോടൊപ്പം താമസം. ഞായറാഴ്ച രാത്രി പതിനൊന്നേ കാലിന് തെഴുക്കിൽ പീടികയ്ക്കടുത്തു വെച്ചാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്.
തുടർന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പെറ്റിക്കേസെടുത്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷമാണ് സാരംഗിനെ കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ബൽദാസ് - സുജാത ദമ്പതികളുടെ മകനാണ് സാരംഗ്. ഭാര്യ: ശ്വേത. മക്കൾ: അമാൻ, നോറ. സഹോദരൻ: സ്വരൂപ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായം രേഖപ്പെടുത്തൂ.
Article Summary: Engineer dies after police release in Kannur.
#Kannur #Kerala #PoliceCustody #TrainAccident #DeathInvestigation #MechanicalEngineer