കണ്ണൂരിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരൻ 'കരടി' ജയേഷ് എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ


● പേരാവൂർ എക്‌സൈസ് ആണ് അറസ്റ്റ് ചെയ്തത്.
● 24-ാം മൈലിൽ വെച്ചായിരുന്നു പരിശോധന.
● ജയേഷ് നിരവധി കേസുകളിൽ പ്രതിയാണ്.
● എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
കണ്ണൂർ: (KVARTHA) ടൗണിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനായ 'കരടി' ജയേഷിനെ എംഡിഎംഎയും കഞ്ചാവുമായി പേരാവൂർ എക്‌സൈസ് അറസ്റ്റ് ചെയ്തു. വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് ബൈക്കിൽ 310 മില്ലിഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും കടത്തിക്കൊണ്ടുവരുമ്പോളാണ് ഇയാൾ പിടിയിലായത്.
24-ാം മൈലിൽ വെച്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി ടി യേശുദാസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് കണ്ണൂർ വലിയന്നൂർ മുണ്ടയാട് സ്വദേശിയും പള്ളി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ജയേഷ് പിടിയിലായത്.
കണ്ണൂർ ടൗണിലെ മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയായ ഇയാൾ ഇതിനുമുമ്പും നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എൻ പത്മരാജൻ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി വിജയൻ, സിവിൽ എക്‌സൈസ് ഓഫീസർ സിനോജ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ ആർ ജോൺ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ധനീഷ് സി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Article Summary: Kannur's major drug dealer 'Karadi' Jayesh was arrested by Peravoor Excise with 310mg of MDMA and 10g of cannabis while transporting it from Wayanad. He is a key member of a drug trafficking gang and has previous cases against him.
#KannurDrugs, #DrugArrest, #MDMASeizure, #Cannabis, #KeralaExcise, #KaradiJayesh