Attacked | കല്യാശേരിയില്‍ സിപിഎം പ്രവര്‍ത്തന്റെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി: ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയില്‍

 


ADVERTISEMENT



കണ്ണൂര്‍: (www.kvartha.com) കല്യാശ്ശേരി സെന്‍ട്രല്‍ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത സി പി എം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. പി സജീവന്റെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. തിങ്കളാഴ്ച  പുലര്‍ചെ ഒരു മണിക്കായിരുന്നു സംഭവം.

വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രാഷ്ട്രീയ വൈരാഗ്യമാണോ ആക്രമണത്തിന് കാരണമെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കണ്ണൂര്‍ സിറ്റി പൊലീസ് കമിഷനര്‍ അജിത്ത് കുമാര്‍, എ സി പി ടി കെ രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള ഉന്നത പൊലീസ് സംഘമത്തെി വീടും പരിസരവും പരിശോധിച്ചു. 
Aster_MIMS

Attacked | കല്യാശേരിയില്‍ സിപിഎം പ്രവര്‍ത്തന്റെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി: ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയില്‍


വീടിന് പുറത്തെ ചുമരിലും ജനലിലും തട്ടിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ സമയം സജീവനും കുടുംബവും വീടിനകത്ത് ഉറങ്ങികിടക്കുകയായിരുന്നു. ഉഗ്രസ്ഫോടന ശബ്ദം കേട്ട് പുറത്തുവരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടതായി സജീവന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Keywords:  News, Kerala, State, Kannur, attack, CPM, Complaint, Police, House, Crime, Bomb, Local-News, Politics, Kannur: CPM worker's house attacked
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia