കണ്ണൂരിൽ ബാറിൽ ഓടക്കുഴൽവെച്ച് ഫോട്ടോ പ്രചരിപ്പിച്ചു; സിപിഎം പ്രവർത്തകനെതിരെ കേസ്


ADVERTISEMENT
● ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് സംഭവം നടന്നത്.
● മുഴക്കുന്ന് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
● ശരത്ത് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
● മനഃപൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്ന് പരാതിയിൽ പറയുന്നു.
കണ്ണൂർ: (KVARTHA) കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിക്ക് ഇരിട്ടിക്കടുത്ത കാക്കയങ്ങാട് കെ.കെ. ബാർ കൗണ്ടറിൽ ഓടക്കുഴൽ വെച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച സംഭവത്തിൽ സി.പി.എം. പ്രവർത്തകനെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. ശരത്ത് എന്നയാൾക്കെതിരെയാണ് കേസ്.
ഒരു ഓടക്കുഴൽ ബാറിൽ മറന്നു വെച്ചിട്ടുണ്ട് എന്ന് തുടങ്ങി വിശ്വാസത്തെ പരിഹസിക്കുന്ന തരത്തിലുള്ളതെന്ന് ആരോപിക്കപ്പെട്ട അടിക്കുറിപ്പോടെയാണ് ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഇതിനെത്തുടർന്ന് ബി.ജെ.പി. പ്രവർത്തകർ നൽകിയ പരാതിയിലാണ് മനഃപൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് പോലീസ് കേസെടുത്തത്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുകയും സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്യുക.
Article Summary: Case filed against CPM activist for controversial social media post.
#KannurNews #KeralaPolice #CPM #Controversy #SocialMedia #PoliticalNews