Charge sheet | നാടോടി ബാലനെ മര്‍ദിച്ചെന്ന കേസ്: കുറ്റപത്രം സമര്‍പിച്ചു
Nov 18, 2022, 20:27 IST
കണ്ണൂര്‍: (www.kvartha.com) തലശേരി നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മണവാട്ടി ജന്‍ക്ഷനില്‍ രാജസ്താന്‍ സ്വദേശിയായ ആറുവയസുകാരനെ മര്‍ദിച്ച കേസിലെ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചു. അറസ്റ്റിലായ മുഹമ്മദ് ശിഹാദിനെ (23) തിരായാണ് കുറ്റപത്രം നല്‍കിയത്. ഇയാള്‍ക്കെതിരെ നരഹത്യാശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. നരഹത്യാശ്രമ കേസിലാണ് കുറ്റപത്രം നല്‍കിയത്. കുട്ടിയാണെന്ന പരിഗണനപോലും നല്‍കാതെയുള നരഹത്യാശ്രമമെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്.
തലശേരി സിജെഎം കോടതിയിലാണ് റെകോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പിച്ചത്. ക്രൈംബ്രാഞ്ച് എസിപി കെവി ബാബുവിന്റെ നേതൃത്വത്തിലാണ് ലോകല്‍ പൊലീസില്‍ നിന്നും കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയത്. സാധാരണ കേസുകളില്‍ 90 ദിവസത്തിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാറുള്ളതെങ്കിലും കേരളീയ മന:സാക്ഷിയെ ഞെട്ടിച്ച കേസായതിനാല്‍ ക്രൈംബ്രാഞ്ച് അതിവേഗം കുറ്റപത്രം നല്‍കുകയായിരുന്നു.
ശിഹാദിന് മുന്‍പെ കുട്ടിയെ മര്‍ദിച്ചതായി പറയുന്നയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലശേരി നഗരത്തില്‍ ഷോപിങിനെത്തിയതായിരുന്നു ശിഹാദും കുടുംബവും. ഇതിനിടെ കാറില്‍ ചാരിനിന്ന ബാലനെ പ്രകോപിതനായ യുവാവ് ചവുട്ടിയെന്നാണ് കേസ്. സംഭവദിവസം തന്നെ പൊലീസ് ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും കാര്‍ മാത്രം കസ്റ്റഡിയിലെടുത്തതിനു ശേഷം വിട്ടയക്കുകയായിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Police, Crime, Thalassery, Accused, Kannur child assault: charge sheet filed in case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.