കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി: വിചാരണത്തടവുകാരനെതിരെ കേസെടുത്തു


● ടൗൺ പോലീസ് ദിനേശിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● ജയിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് റെയ്ഡുകൾ നടക്കുന്നത്.
● കഴിഞ്ഞ ദിവസവും റെയ്ഡിൽ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
● മൊബൈൽ ഫോൺ എറിഞ്ഞുകൊടുത്ത യുവാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ: (KVARTHA) പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിചാരണത്തടവുകാരനായ തൃശൂർ ഒല്ലൂക്കര മാടക്കത്തറ സ്വദേശി ദിനേശനിൽ (30) നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് ദിനേശിനെതിരെ കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.45-ന് ജയിൽ സൂപ്രണ്ട് കെ വേണുവിന്റെ നേതൃത്വത്തിൽ പുതിയ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് സിം കാർഡ് ഉൾപ്പെടെയുള്ള ഫോൺ കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ജയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡുകൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിലും മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞുകൊടുത്തതിന് കൊറ്റാളി പനങ്കാവ് സ്വദേശി അക്ഷയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ജയിലുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: A remand prisoner in Kannur Central Jail was found with a mobile phone.
#KannurJail #MobilePhoneSeized #PrisonSecurity #KeralaCrime #KannurNews #JailRaid