Arrest | കണ്ണൂരിലെ വധശ്രമ കേസിലെ പ്രതിയായ യുവാവ് എറണാകുളത്ത് അറസ്റ്റില്‍
കണ്ണൂര്‍: (KVARTHA) രണ്ടു തവണ കാപ്പ കേസിലും കൊലപാതക കേസിലും വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലും പൊലീസ് പ്രതി പട്ടികയില്‍ ചേര്‍ത്തിരുന്ന യുവാവ് എറണാകുളത്ത് പിടിയില്‍. എറണാകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമലി(26) നെയാണ് ടൗണ്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പിടികൂടിയത്.
കണ്ണൂര്‍ ടൗണില്‍ വധശ്രമ കേസില്‍ പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിയുന്നതിനിടെ എറണാകുളം അങ്കമാലിക്ക് സമീപം വെച്ച് കഴിഞ്ഞദിവസം രാത്രിയോടെയാണ് പൊലീസ് സംഘത്തിന്റെ പിടിയിലായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു തവണ ഇയാള്‍ കാപ്പാ കേസില്‍ കഴിഞ്ഞിട്ടുണ്ട്.
എറണാകുളം കുറുംപ്പടി സ്റ്റേഷനില്‍ കൊലപാതക കേസിലും അങ്കമാലിയില്‍ 15 ഓളം കേസും എറണാകുളം, കോതമംഗലം സ്റ്റേഷനിലും മറ്റുമായി നിരവധി കേസിലെ പ്രതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
#arrest, #crime, #Kerala, #Kannur, #Ernakulam, #police