
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
● എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി.വി. ഗണേഷ് ബാബുവാണ് വിവരം നൽകിയത്.
● പ്രതിയെ കണ്ടെത്താൻ കേരള എടിഎസിന്റെ സഹായം ലഭിച്ചു.
● വിൽപന ലക്ഷ്യമിട്ടാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.
കണ്ണൂർ: (KVARTHA) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ യു അക്ഷയും സംഘവും കണ്ണൂർ ടൗൺ, അലവിൽ, പണ്ണേരിമുക്ക് ഭാഗത്ത് നടത്തിയ റെയ്ഡിൽ വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തിവന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. അമരേന്ദ്ര നായ്ക് (31) ആണ് 2.025 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.

പ്രതി കണ്ണൂർ അലവിൽ പണ്ണേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ സിവിൽ എക്സൈസ് ഓഫീസർ പി വി ഗണേഷ് ബാബുവിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതിയെ കണ്ടുപിടിക്കുന്നതിന് കേരള എടിഎസിന്റെ സഹായം ലഭിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി പി ഷനിൽ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി പി ഉണ്ണികൃഷ്ണൻ, എം കെ സന്തോഷ്, ഷജിത്ത് കണ്ണിച്ചി, സിവിൽ എക്സൈസ് ഓഫീസർമാരായ പി പി നിഖിൽ, പി വി ഗണേഷ് ബാബു, ഒ വി ഷിബു, അമൽ ലക്ഷ്മണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി ഷജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
മയക്കുമരുന്ന് കടത്തിനെതിരെയുള്ള എക്സൈസിൻ്റെ ഈ നടപടിയെ നിങ്ങൾ എങ്ങനെ കാണുന്നു? ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Inter-state laborer arrested in Kannur with 2.025 kg of Ganja by Excise and Kerala ATS.
#Kannur #GanjaArrest #ExciseRaid #KeralaATS #DrugSeizure #CrimeNews