Arrested | ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; ദൃശ്യം മൊബൈലില്‍ പകര്‍ത്തി കുടുക്കി പെണ്‍കുട്ടി; പ്രതി അറസ്റ്റില്‍
                                                 Aug 2, 2023, 12:01 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com) ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ജോര്‍ജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പതൂര്‍  മംഗ്‌ളൂറു ഇന്റര്‍സിറ്റിയില്‍ ചൊവ്വാഴ്ച (01.08.2023) രാവിലെയായിരുന്നു സംഭവം. 
 
 
   ഷൊര്‍ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ട്രെയിന്‍ കോഴിക്കോട് വിട്ട ശേഷം യാത്രയില്‍ എതിര്‍വശത്തിരിക്കുകയായിരുന്ന ജോര്‍ജ് ജോസഫ് നഗ്‌നതപ്രദര്‍ശനം നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വിദ്യാര്‍ഥിനി പകര്‍ത്തിയ ലൈംഗികാതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. വീഡിയോ തെളിവുകള്‍ അടക്കമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.  
 
 
 
   വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടി സഹയാത്രികരെ വിവരം അറിയിച്ചപ്പോള്‍ ജോര്‍ജ് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെയാണ് പെണ്‍കുട്ടി പങ്കുവച്ചത്.  
 
 
  Keywords: News, Kerala, Kerala-News, Crime, Crime-News, Kannur, Accused, Arrested, Assaulted, Student, Train, Kannur: Accused arrested for assaulting student in train. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
