SWISS-TOWER 24/07/2023

Died | ട്രെയിനില്‍ തീപടര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടി; മട്ടന്നൂര്‍ സ്വദേശികളായ സ്ത്രീയുടെയും പുരുഷന്റെയും 2 വയസുളള കുഞ്ഞിന്റെയും മരണം സംഭവിച്ചത് റെയില്‍വേ ട്രാകില്‍ തലയിടിച്ച് വീണ്; കണ്ണൂരിനെ നടുക്കി 3 യാത്രക്കാരുടെ ദുരന്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മട്ടന്നൂര്‍: (w ww.kvartha.com) ഞാറയാഴ്ച രാത്രി 10 മണിയോടെ എലത്തൂരില്‍ കടലുണ്ടി പാലത്തിന്മുകളിലൂടെ കടന്നു പോവുകയായിരുന്ന ട്രെയിനില്‍ നടന്ന തീപ്പിടിത്തത്തിനിടയില്‍ സംഭവിച്ച കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശികളുടെ മരണം കണ്ണൂരിനെ നടുക്കി. 

ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസില്‍ അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ചു തീവെച്ചതിനെ തുടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് റിപോര്‍ട്. ഇതിനിടെയാണ് മൂന്നുയാത്രക്കാര്‍ പ്രാണരക്ഷാര്‍ഥം ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയത്. റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവര്‍ മട്ടന്നൂര്‍ നഗരസഭയിലെ പാലോട്ടുപളളി സ്വദേശികളാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മട്ടന്നൂര്‍ നഗരസഭയ്ക്കടുത്തെ പാലോട്ട് സ്വദേശികളായ റഹ്മത്ത്, സഹോദരിയുടെ മകള്‍ രണ്ടുവയസുകാരി സഹല, മട്ടന്നൂര്‍ കൊടോളി പ്രം വരുവക്കുണ്ട് സ്വദേശിയും ഉണക്കമീന്‍ വ്യാപാരിയുമായ നൗഫിഖ് എന്നിവരാണ് മരിച്ചത്. തലയിടിച്ച് വീണാണ് മരണം. ഇവരുടെ മൃതദേഹങ്ങള്‍ എലത്തൂരിനടുത്ത് ഞായറാഴ്ച രാത്രി 10 മണിയോടെ റെയില്‍വേ ട്രാകില്‍ കണ്ടെത്തിയിരുന്നു. 

ഡി1 കോചില്‍ യാത്ര ചെയ്തവര്‍ക്ക് നേരയാണ് അക്രമമുണ്ടായത്. സംഭവത്തില്‍ എട്ടുപേര്‍ക്കാണ് ചുവപ്പ് ടീഷര്‍ടിട മധ്യവയസ്‌കന്റെ ആക്രമണമുണ്ടായത്. ഇയാള്‍ കുപ്പിയില്‍ കരുതിയ പെട്രോള്‍ തളിച്ച് തീവയ്പ്പ് നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഡി 2വില്‍ നിന്നും ഡി1 ലേക്ക് വന്ന അഞ്ജാതനാണ് അപ്രതീക്ഷിതമായി അക്രമം നടത്തിയത്. തീ ആളിപ്പടര്‍ന്നയുടന്‍ രക്ഷപ്പെടുന്നതിനിടെയാണ് യാത്രക്കാര്‍ക്ക് പരുക്കേറ്റത്. കതിരൂര്‍ പൊയ്യില്‍ ഹൗസില്‍ അനില്‍കുമാര്‍ (50), ഭാര്യ സജിഷ (47), മകന്‍ അദ്വൈത് (21), മണ്ണൂത്തി മാനാട്ടില്‍ വീട്ടില്‍ അശ്വതി (29), തളിപ്പറമ്പില്‍ നീലിമ ഹൗസില്‍ റൂബി (52) എന്നിവരാണ് മെഡികല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.


Died | ട്രെയിനില്‍ തീപടര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടി; മട്ടന്നൂര്‍ സ്വദേശികളായ സ്ത്രീയുടെയും പുരുഷന്റെയും 2 വയസുളള കുഞ്ഞിന്റെയും മരണം സംഭവിച്ചത് റെയില്‍വേ ട്രാകില്‍ തലയിടിച്ച് വീണ്; കണ്ണൂരിനെ നടുക്കി 3 യാത്രക്കാരുടെ ദുരന്തം


തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), തൃശൂര്‍ സ്വദേശി പ്രിന്‍സ് (35), കണ്ണൂര്‍ സ്വദേശി പ്രകാശന്‍ (34) എന്നിവര്‍ ബേബി മെമോറിയല്‍ ആശുപത്രിയിലാണ്. കൊയിലാണ്ടി ആശുപത്രിയിലും ഒരാള്‍ ചികിത്സയിലുണ്ട്. 

ഇതില്‍ 50 ശതമാനം പൊളളലേറ്റ കതിരൂര്‍ സ്വദേശി അനില്‍കുമാറിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പട്ടുവം നീലിമ വീട്ടിലെ റൂബിന്‍ (52) കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാാണ്. ഡോ. എം ദീപ പ്രകാശിന്റെ ഭാര്യയായ ഇവര്‍ കഴിഞ്ഞദിവസം ഒരു പരിശീലനത്തിനായാണ് കോഴിക്കോട്ടേക്ക് പോയത്.

Keywords:  News, Kerala, State, Crime, Train, Died, Injured, Police, Accused, Top-Headlines, Trending, Kannur: 3 dead after unidentified man sets fire inside moving train. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia