Court Order | ശസ്ത്രക്രിയ ആവശ്യം: ആരാധകരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ സിനിമാ താരം ദര്‍ശന്‍ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം


● ഹര്‍ജി പരിഗണിച്ചത് കര്‍ണാടക ഹൈകോടതി ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി
● അസുഖം ഇരുകാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നത്
● അനുവദിച്ചിരിക്കുന്നത് ആറാഴ്ചത്തെ ജാമ്യം
● ചികിത്സിക്കുന്നത് മൈസൂരിലെ ആശുപത്രിയില്‍
ബെംഗളൂരു: (KVARTHA) ആരാധകരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ സിനിമാ താരം ദര്‍ശന്‍ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈകോടതി. ശസ്ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടിയുടേതാണ് നടപടി. ഡോക്ടര്‍മാരുടെ റിപ്പോര്‍ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
ഇരുകാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് ദര്‍ശന്റെ ആവശ്യം. ഇതുസംബന്ധിച്ച് ബെല്ലാരി സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവന്റെ റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ ദര്‍ശന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു വിലയിരുത്തിയശേഷമാണ് ജാമ്യം അനുവദിച്ചത്.
ശസ്ത്രക്രിയക്ക് ആവശ്യമായ ചെലവുകള്‍ സ്വയം വഹിച്ചോളാമെന്നും ദര്‍ശന്‍ അറിയിച്ചിട്ടുണ്ട്. ജാമ്യം നല്‍കുന്നതിനെ പോസിക്യൂഷന്‍ എതിര്‍ത്തു. എത്ര ദിവസം ആശുപത്രിയില്‍ കിടക്കണമെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജാമ്യ ഹര്‍ജിയില്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് പ്രോസിക്യൂഷന്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താമെന്നും പോസിക്യൂഷന്‍ വാദിച്ചു.
ദര്‍ശനുമായി അടുപ്പമുള്ള നടി പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദര്‍ശന്റെ ആരാധകനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി. അടുത്തിടെ രേണുകാസ്വാമിക്ക് കുഞ്ഞ് പിറന്നിരുന്നു.
#DarshanBail, #KannadaActor, #MurderCase, #InterimBail, #KarnatakaHighCourt, #Prosecution