Arrested | കളമശേരി സ്ഫോടനം: വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ റിവ തോളൂര്‍ ഫിലിപ്പ് അറസ്റ്റില്‍

 


പത്തനംതിട്ട: (KVARTHA) കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതി റിവ തോളൂര്‍ ഫിലിപ്പ് അറസ്റ്റില്‍. റിവയെ കോഴഞ്ചേരി തെക്കേമലയിലെ വീട്ടില്‍ നിന്ന് പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീശ് ആണ് പൊലീസില്‍ പരാതി നല്‍കിയത്.
          
Arrested | കളമശേരി സ്ഫോടനം: വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ റിവ തോളൂര്‍ ഫിലിപ്പ് അറസ്റ്റില്‍

എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. മതവിദ്വേഷം പടര്‍ത്തുക, കലാപം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ വിശദീകരണവും മാപ്പപേക്ഷയുമായി റിവ തോളൂര്‍ ഫിലിപ്പ് രംഗത്ത് വന്നിരുന്നു. ഫേസ്ബുകിലിട്ട കുറിപ്പിലാണ് ഇയാള്‍ മാപ്പപേക്ഷ നടത്തിയിരിക്കുന്നത്.

പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തെ തുടര്‍ന്നാണ് എസ്ഡിപിഐക്കെതിരെ പോസ്റ്റിട്ടത് എന്ന് റിവ പോസ്റ്റില്‍ പറയുന്നു. പിന്നീടാണ് സ്‌ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിനെന്നയാളാണെന്ന് അറിഞ്ഞത്. പിന്നാലെ പോസ്റ്റുകള്‍ റിമൂവ് ചെയ്തു. തന്റെ പോസ്റ്റിന് പിന്നില്‍ ഒരു മതത്തെയും അധിക്ഷേപിക്കാനാ മതസ്പര്‍ദ്ധ പരത്താനുമുള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റിവ ഫിലിപ്പ് പറയുന്നു.

Keywords: Kalamassery, Malayalam News, Kerala News, Kalamasery blast, Crime, Arrested, Facebook Post, Riva Tholoor Philip, Kalamasery blast: Youth arrested for spreading hate propaganda.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia