Killed | ഭാര്യയെ കാണാനില്ലെന്ന് പരാതി; പിന്നാലെ നിമിഷങ്ങള്‍ക്കകം ഭര്‍ത്താവ് കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയില്‍; സംഭവം ഇങ്ങനെ

 



എറണാകുളം: (www.kvartha.com) കാലടിയില്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് കൊലപാതകത്തിന് കസ്റ്റഡിയിലായി. 35 വയസുള്ള രത്‌നാവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇയാളുടെ പരവേശം കണ്ട് സംശയം തോന്നിയ പൊലീസ് മുകേഷിനെ കൂടുതല്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്ത് വരുന്നത്.

Killed | ഭാര്യയെ കാണാനില്ലെന്ന് പരാതി; പിന്നാലെ നിമിഷങ്ങള്‍ക്കകം ഭര്‍ത്താവ് കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയില്‍; സംഭവം ഇങ്ങനെ


മുകേഷ് കുമാര്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നല്‍കി. തമിഴ്‌നാട് സ്വദേശികളായ ഇരുവരുടെ ഏറെ കാലമായി കാലടിയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Keywords: News,Kerala,State,Ernakulam,Crime,Killed,Complaint,Local-News,Police,police-station,Accused, Kalady: Man Killed Woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia