കാക്കനാട് ലഹരി കടത്തുകേസുമായി ബന്ധപ്പെട്ട് 'ടീചെര്‍' അറസ്റ്റില്‍; പ്രതികളുമായി അടുത്തബന്ധമെന്ന് പൊലീസ്

 


കൊച്ചി: (www.kvartha.com 01.10.2021) കാക്കനാട് ലഹരി കടത്തുകേസുമായി ബന്ധപ്പെട്ട് 'ടീചെര്‍' എന്നുവിളിക്കുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പ് അറസ്റ്റില്‍. പ്രതികളുമായി ഇവര്‍ക്ക് അടുത്തബന്ധമെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് ക്രൈംബ്രാഞ്ച് സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് കടത്ത് സംഘങ്ങള്‍ക്കിടയില്‍ 'ടീചര്‍' എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. ഒരു കിലോയിലധികം എം ഡി എം എയുമായി പിടിയിലായ പ്രതികളുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ ഇവര്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

കാക്കനാട് ലഹരി കടത്തുകേസുമായി ബന്ധപ്പെട്ട് 'ടീചെര്‍' അറസ്റ്റില്‍; പ്രതികളുമായി അടുത്തബന്ധമെന്ന് പൊലീസ്

കാക്കനാട് കേസില്‍ അറസ്റ്റിലായ പ്രതികളെ ജാമ്യത്തിലിറക്കാനും ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് സുസ്മിതയായിരുന്നു. ഇതോടെയാണ് ഇവര്‍ കൂടുതല്‍ നോട്ടപ്പുള്ളിയായത്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് യുവതിയെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. ലഹരികടത്ത് കേസിലെ പ്രതികളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.

Keywords:  Kakkanad drug case: ‘Teacher’ arrested, close ties with accused, says excise, Kochi, Woman, Arrested, Drugs, Crime, Criminal Case, Crime Branch, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia