16 കാരന്‍ ജുവനൈല്‍ ഹോമില്‍ തൂങ്ങി മരിച്ച നിലയില്‍; കൗമാരക്കാരന്റെ മരണം കൊലപാതകമെന്ന് കുടുംബം, 10 അന്തേവാസികള്‍ രക്ഷപെട്ടതായി സൂപ്രണ്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പട്‌ന: (www.kvartha.com 17.10.2021) ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ജുവനൈല്‍ ഹോമില്‍ 16കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. എന്നാല്‍ കൗമാരക്കാരന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. 

ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി സഹോദരന്‍ പറഞ്ഞു. ബക്‌സര്‍ പൊലീസിന്റെ അനാസ്ഥ കാരണമാണ് തന്റെ മകന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് കൗമാരക്കാരന്റെ അമ്മ ആരോപിച്ചു. 
Aster mims 04/11/2022

16 കാരന്‍ ജുവനൈല്‍ ഹോമില്‍ തൂങ്ങി മരിച്ച നിലയില്‍; കൗമാരക്കാരന്റെ മരണം കൊലപാതകമെന്ന് കുടുംബം, 10 അന്തേവാസികള്‍ രക്ഷപെട്ടതായി സൂപ്രണ്ട്


ഒക്ടോബര്‍ ആറിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ ആണ്‍കുട്ടിയെ ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ധന്‍പുരയിലുള്ള ജുവനൈല്‍ ഹോമിലേക്ക് കുട്ടിയെ കൊണ്ടുവന്നത്.  കസ്റ്റഡി മരണത്തില്‍ ഭോജ്പൂര്‍ ജില്ല മജിസ്‌ട്രേറ്റ് റോഷന്‍ കുശ്‌വാഹ അന്വേഷണം പ്രഖ്യാപിച്ചു. ബക്സര്‍ ജില്ലയിലെ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മരിച്ച കുട്ടിയുടെ വീട്. അതേസമയം, 16 കാരന്‍ മരിച്ച തക്കത്തിന് പത്ത് അന്തേവാസികള്‍ അവിടെനിന്നും രക്ഷപെട്ടതായി സൂപ്രണ്ട് അറിയിച്ചു. 

'രാത്രി 7.30 ഓടെ അത്താഴത്തിന് മുമ്പായി അന്തേവാസികളുടെ എണ്ണം എടുത്തു. എല്ലാ അന്തേവാസികളും അത്താഴത്തിന് മെസിലെത്തി. അത്താഴം കഴിച്ചതിനുശേഷം കുട്ടി ഒന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് പൂട്ടി തൂവാല ഉപയോഗിച്ച് തൂങ്ങിമരിച്ചു' -ഭോജ്പൂര്‍ ചൈല്‍ഡ് പ്രൊടക്ഷന്‍ യൂനിറ്റ് അസിസ്റ്റന്റ് ഡയരക്ടര്‍ ബിനോദ് കുമാര്‍ ഠാകൂര്‍ പറഞ്ഞു. മരിച്ച കുട്ടി മുമ്പ് ഫിനോയില്‍ കുടിച്ച് ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി ഠാകൂര്‍ കൂട്ടിച്ചേര്‍ത്തു.     

രക്ഷപെട്ട കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടാനായി തിരച്ചില്‍ ശക്തമാക്കിയതായും ഠാകൂര്‍ പറഞ്ഞു.
 
Keywords:  News, National, India, Bihar, Patna, Death, Crime, Escaped, Police, Family, Killed, Allegation, Juvenile found dead in Bihar correction home, 10 inmates escape: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia