SWISS-TOWER 24/07/2023

യുപിയില്‍ കോവിഡ് സാഹചര്യങ്ങള്‍ റിപോര്‍ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം, വിഡിയോ

 


ADVERTISEMENT


ലഖ്‌നൗ: (www.kvartha.com 17.05.2021) യുപിയില്‍ലെ ഒരു ഗ്രാമത്തില്‍ കോവിഡ് സാഹചര്യങ്ങള്‍ റിപോര്‍ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനായ അമീന്‍ ഫാറൂഖിക്കാണ് ക്രൂരമര്‍ദനമേറ്റത്. ഉത്തര്‍പ്രദേശിലെ ദുമിരിയഗഞ്ചിലെ ബെന്‍വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുറത്താണ് സംഭവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. 
Aster mims 04/11/2022

ഗ്രാമത്തിലെ കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും യഥാര്‍ഥ ചിത്രങ്ങള്‍ റിപോര്‍ട് ചെയ്യാനെത്തിയപ്പോള്‍ 20ഓളം ബി ജെ പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അടിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. മര്‍ദനമേറ്റ ഇയാളെ പൊലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ പൊലീസ് തയാറായിട്ടില്ലെന്നും ആരോപണം ഉയര്‍ന്നു.  

യുപിയില്‍ കോവിഡ് സാഹചര്യങ്ങള്‍ റിപോര്‍ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം, വിഡിയോ


എന്നാല്‍ അക്രമത്തിന് കാരണമുണ്ടാക്കിയത് മാധ്യമപ്രവര്‍ത്തകന്‍ ആണെന്നായിരുന്നു സിദ്ധാര്‍ഥ് നഗര്‍ പൊലീസ് സൂപ്രന്‍ഡിന്റെ പ്രതികരണം. ബെന്‍വയില്‍ 50 കിടക്കകള്‍ ഒരുക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മന്ത്രിയും എസ്.ഡി.എമ്മും എത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി തിരികെപോയതോടെ മാധ്യമപ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നും അവര്‍ പറഞ്ഞു. 

സംഭവത്തില്‍ പ്രതിഷേധവുമായി പ്രാദേശിക ചാനല്‍ മേധാവി ബ്രജേഷ് മിശ്ര രംഗത്തെത്തി. എം എല്‍ എയുടെയും എസ് ഡി എമിന്റെയും സാന്നിധ്യത്തിലായിരുന്നു അക്രമം. പ്രദേശത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പുറത്ത് വന്ന വിഡിയോ ദൃശ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകനെ അടിക്കുന്നതും വലിച്ചിഴക്കുന്നതും കാണാം. ഒരു പൊലീസുകാരന്‍ സംഭവ സ്ഥലത്തുണ്ടെങ്കിലും പേടിച്ച് മാറി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.   

Keywords:  News, National, India, Uttar Pradesh, Lucknow, Journalist, Beat, Video, COVID-19, Report, Police, Attack, Crime, Journalist attacked over COVID reporting in UP district; draws ire [viral video]
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia