കടുത്ത മാനസിക സമ്മര്‍ദമെന്നും ഡോക്ടറെ കാണണമെന്നും കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി; കേസില്‍ നിന്നും രക്ഷപ്പെടാനുള്ള അടവെന്ന് അന്വേഷണ സംഘം

 


കോഴിക്കോട്: (www.kvartha.com 13.11.2019) കടുത്ത മാനസിക സമ്മര്‍ദമെന്നും മനോരോഗ വിദഗ്ധനെ കാണണമെന്നും കൂടത്തായി കൊലപാതകക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി പൊലീസിനോട് പറഞ്ഞു. അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും നിരവധി തവണ ജോളി ഇക്കാര്യം പറഞ്ഞെങ്കിലും ചെവികൊള്ളാന്‍ അന്വേഷണ സംഘം തയ്യാറായില്ല. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

കടുത്ത മാനസിക സമ്മര്‍ദം, ഉറങ്ങാനാകുന്നില്ല, ഓര്‍മക്കുറവും വല്ലാതെയുണ്ട്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോളി മനോരോഗ വിദഗ്ദ്ധനെ കാണണമെന്ന് ആവശ്യപ്പെട്ടത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടയിലും പലതവണയാണ് അന്വേഷണസംഘത്തോട് ജോളി ഈ ആവശ്യം ഉന്നയിച്ചത്.

കടുത്ത മാനസിക സമ്മര്‍ദമെന്നും ഡോക്ടറെ കാണണമെന്നും കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി; കേസില്‍ നിന്നും രക്ഷപ്പെടാനുള്ള അടവെന്ന് അന്വേഷണ സംഘം

എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത് കാര്യമായെടുത്തില്ല. നാലാമത്തെ കേസില്‍ കസ്റ്റഡി കഴിഞ്ഞ് കഴിഞ്ഞദിവസം ജയിലില്‍ മടങ്ങിയെത്തുമ്പോള്‍ ജോളി വീണ്ടും ഈ ആവശ്യം ഉന്നയിച്ചു. ജയിലില്‍ പതിവായെത്തുന്ന ഡോക്ടറെയോ കൗണ്‍സിലറയോ കണ്ടാല്‍ തീരുന്ന പ്രശ്‌നങ്ങളല്ല തനിക്കുള്ളതെന്നാണ് ജോളിയുടെ വാദം.

എന്നാല്‍ കുരുക്ക് മുറുകിയെന്ന് ഉറപ്പായപ്പോള്‍ രക്ഷപ്പെടാനുള്ള പഴുത് തേടുകയാണു ജോളിയെന്നാണ് പൊലീസിന്റെ വാദം. ഇതിന് അഭിഭാഷകന്റെ ഉപദേശം കൂടിയുണ്ടെന്ന് സംശയമുണ്ട്. തനിക്ക് പ്രയാസങ്ങളൊന്നുമില്ലെന്നാണ് ജഡ്ജിയോട് ജോളി ആവര്‍ത്തിക്കുന്നത്. എന്നാല്‍ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളോട് പലപ്പോഴും നിസഹകരണമാണു കാണിക്കുന്നത്. ഇത് ബോധപൂര്‍വമാണോ എന്ന സംശയമാണു പൊലീസിനുള്ളത്.

അതേസമയം, കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യ കൊലപാതകം ജോളി നടത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് ഈ രീതിയില്‍ കൊലപ്പെടുത്തിയത്. ഇത് 'ഡോഗ് കില്‍' ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെടുത്തുവെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Jolly complains of severe stress, seeks help of a psychiatrist, attempt to escape from case, says police, Kozhikode, Local-News, News, Trending, Murder case, Crime, Criminal Case, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia