Murder Case | പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: പൊലീസ് കസ്റ്റഡിയില്‍ ഭാവവ്യത്യാസമില്ലാതെ 'ചിരിച്ച്' പ്രതി; രൂക്ഷ വിമര്‍ശനവുമായി വീഡിയോ വൈറല്‍

 


റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡിലെ ദുംകയില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന 19 കാരിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ ചിരിക്കുന്ന വീഡിയോ വൈറലായി. ശാരൂഖ് എന്നയാളാണ് അറസ്റ്റിലായത്. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അങ്കിത എന്ന പെണ്‍കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
                
Murder Case | പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: പൊലീസ് കസ്റ്റഡിയില്‍ ഭാവവ്യത്യാസമില്ലാതെ 'ചിരിച്ച്' പ്രതി; രൂക്ഷ വിമര്‍ശനവുമായി വീഡിയോ വൈറല്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ശാരൂഖ് തന്റെ പ്രവൃത്തിയില്‍ ഖേദിക്കുന്നില്ലെന്നാണ് മനസിലാകുന്നതെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പറയുന്നു. യുവാവിന്റെ കൈകളില്‍ ചങ്ങലയും പൊലീസ് വാഹനത്തില്‍ ഇരുത്താന്‍ കൊണ്ടുപോകുമ്പോള്‍ ഇയാള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസ് വാഹനത്തിനകത്തും യാതൊരു ഭാവ ഭേദവും ഇല്ലായിരുന്നു.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 23 ന്, ശാരൂഖ്, അയല്‍വാസിയും വ്യവസായിയുമായ സഞ്ജീവ് സിങ്ങിന്റെ മകള്‍ അങ്കിതയെ രാത്രി ഉറങ്ങുന്നതിനിടെ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി റാഞ്ചിയിലെ റിംസില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ചെ 2.30 ഓടെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് എക്സിക്യൂടീവ് മജിസ്ട്രേറ്റ് ചന്ദ്രദീപ് സിംഗ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

Keywords:  Latest-News, National, Top-Headlines, Murder, Crime, Video, Accused, Jharkhand Murder: accused 'laughs' in police custody; Watch Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia