35 കാരന്റെ അസ്ഥികൂടം കിണറ്റില്‍ നിന്ന് കണ്ടെത്തി; 3-ാം വിവാഹം കഴിച്ചതിന് മുന്‍ ഭാര്യവീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തി തള്ളിയതാണെന്ന് പൊലീസ്, 4 പേര്‍ അറസ്റ്റില്‍
Apr 3, 2022, 16:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാഞ്ചി: (www.kvartha.com 03.04.2022) 35 കാരന്റെ അസ്ഥികൂടം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്നയാളുടെ അസ്ഥികൂടമാണ് ദുമാരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മാര്‍ച് 16 ന് ഹൈബുരുവിനെ കാണാതായെങ്കിലും അദ്ദേഹത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്നാം വിവാഹത്തെ ചൊല്ലി മുന്‍വിവാഹത്തിലെ ഭാര്യാസഹോദരനുമായി വഴക്കിലേര്‍പ്പെട്ട യുവാവിനെ കാണാതാവുകയായിരുന്നെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് എം തമിഴ് വണ്ണാന്‍ പറഞ്ഞു.

തുടക്കത്തില്‍ ലഡു ഹൈബുരുവിന്റെ വീട്ടുകാര്‍ പൊലീസിനോട് സംസാരിക്കാന്‍ മടിച്ചു. പൊലീസ് അദ്ദേഹത്തിന്റെ അമ്മ നന്ദിയെ വിശ്വാസത്തിലെടുക്കുകയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു. ഹൈബുരുവിന്റെ വീട്ടില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഹൈബുരുവിന്റെ ഭാര്യാസഹോദരനെയും സഹായികളായിരുന്ന മറ്റ് മൂന്ന് പ്രതികളെയും വെള്ളിയാഴ്ച പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാം വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ മുന്‍ ഭാര്യയുടെ വീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.