Woman Assaulted | വിവാഹേതര ബന്ധമെന്ന് ആരോപിച്ച് ദലിത് യുവതിയെ വസ്ത്രം വലിച്ചുകീറി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി; 2 പേര് പൊലീസ് കസ്റ്റഡിയില്‍
Jul 28, 2023, 10:28 IST
ADVERTISEMENT
റാഞ്ചി: (www.kvartha.com) വിവാഹേതര ബന്ധമെന്ന് ആരോപിച്ച് ദലിത് യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദിച്ചതായി പരാതി. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ സരിയ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പരാതിയ്ക്ക് പിന്നാലെ കേസെടുത്ത പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച (26.07.2023) രാത്രി 11 മണിയോടെയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഫോണില്‍ വിളിച്ച് ഒരാള്‍ വീടിന് പുറത്തേക്ക് ഇറങ്ങാന്‍ യുവതിയോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയപ്പോള്‍ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ബലമായി യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
വാഹനം ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്തേക്ക് ഓടിച്ചു കൊണ്ടുപോകുകയും ഇവിടെവെച്ച് യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. ആ രാത്രി മുഴുവന്‍ യുവതി അവിടെ തന്നെയാണ് കിടന്നിരുന്നത്. രാവിലെ പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടതോടെ ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്. പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പിടിയിലായവരെ ചോദ്യം ചെയ്തുവരുകയാണ്.
Keywords: News, National, National-News, Crime, Crime-News, Jharkhand, Dalit, Woman, Assaulted, Eextra-Marital, Affair, Giridih, Jharkhand: Dalit woman assaulted over extra-marital affair at Giridih.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

