റാഞ്ചി: (www.kvartha.com) വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും മോശമായി പെരുമാറിയെന്നുമുള്ള പരാതിയില്‍ ജാര്‍ഖണ്ഡ് ബിജെപി നേതാവ് സീമ പാത്രയെ പൊലീസ് അറസ്റ്റു ചെയ്തു. സീമാ പാത്ര ക്രൂരമായി മര്‍ദിക്കുകയാണെന്ന് ആരോപിച്ചുള്ള വീട്ടുജോലിക്കാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സീമാ പാത്രയെ ബിജെപി അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സീമ പാത്രയുടെ മകന്‍ ആയുഷ്മാന്റെ ഇടപെടലിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വീട്ടുജോലിക്കാരിയുടെ ക്രൂരപീഡനം അറിഞ്ഞ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാന്‍ ശ്രമിച്ചത്. ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങള്‍ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു.
10 വര്‍ഷം മുന്‍പാണ് വീട്ടുജോലിക്കാരിയായ സുനിത, സീമയുടെ വീട്ടിലെത്തിയത്. തന്നെ വീട്ടു തടങ്കലിലാക്കുകയും നിരന്തരം ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്‌തെന്ന് സുനിത പറഞ്ഞു. നിരന്തരം മര്‍ദിക്കുകയും ഇരുമ്പു ദണ്ഡുകൊണ്ട് പല്ല് അടിച്ചു പൊട്ടിക്കുകയും ചെയ്‌തെന്നും സുനിത അറിയിച്ചു. 8 വര്‍ഷം നാവു കൊണ്ട് മൂത്രം നക്കി തുടപ്പിക്കുകയും നാലു ദിവസത്തോളം ഭക്ഷണം നല്‍കാതെ തടങ്കലില്‍ ഇട്ടെന്നും സുനിത വെളിപ്പെടുത്തി. റാഞ്ചി പൊലീസാണ് സീമ പാത്രയുടെ വീട്ടില്‍നിന്ന് സുനിതയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബിജെപി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ഗവര്‍നര്‍ രമേശ് ബൈസ് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുകയും സീമ പാത്രയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയായ സീമ ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും 'ബേടി ബചാവോ, ബേഠി പഠാവോ' ക്യംപെയിന്റെ സംസ്ഥാന കന്‍വീനറുമാണ്.
Keywords:
News,National,India,BJP,Suspension,Arrested,Crime,Video,Social-Media, Jharkhand: BJP's Seema Patra, Who Forced House Help to Lick Urine for 8 Years, Arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.