Shot Dead | 'ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ നടി റിയ കുമാരി മകളുടെ മുന്നില്‍ വെടിയേറ്റ് മരിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഹൗറ: (www.kvartha.com) ജാര്‍ഖണ്ഡ് നടി റിയ കുമാരി മകളുടെ മുന്നില്‍ വെടിയേറ്റ് മരിച്ചു. കൊല്‍കത്തയിലേക്ക് കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം. ബംഗാളിലെ ഹൗറയിലെ ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.
Aster mims 04/11/2022

പൊലീസ് പറയുന്നത്: ആക്രമണ സമയത്ത് റിയ കുമാരി, ഭര്‍ത്താവും നിര്‍മാതാവുമായ പ്രകാശ് കുമാര്‍, രണ്ട് വയസുകാരിയായ മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്ത് കാര്‍ നിര്‍ത്തി ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് മൂന്നംഗ അക്രമി സംഘം കവര്‍ചക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു. 

Shot Dead | 'ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ നടി റിയ കുമാരി മകളുടെ മുന്നില്‍ വെടിയേറ്റ് മരിച്ചു'


പ്രകാശ് കുമാറിനെ ആക്രമിക്കുന്നത് കണ്ട റിയ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. റിയയ്ക്ക് വെടിയേറ്റതോടെ സംഘം മുങ്ങി. പരുക്കേറ്റിട്ടും സഹായം തേടി പ്രകാശ് മൂന്ന് കിലോമീറ്റര്‍ വാഹനമോടിച്ചു. ഒടുവില്‍ പ്രദേശവാസികള്‍ എത്തി എസ്സിസി മെഡികല്‍ കോളജ് ആശുപത്രിയില്‍ റിയയെ എത്തിക്കാന്‍ സഹായിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ റിയ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുകയാണെന്നും റിയയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി. കാര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,West Bengal,theft,Killed,Crime,Police,Shot,Actress, Jharkhand Actress Shot Dead While Trying To Thwart Highway Robbery Bid In Bengal: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia