Arrested | തളിപറമ്പിലെ ജ്വലറി കവര്‍ച: പിടിയിലായ സഹോദരിമാരില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയില്ല
Nov 11, 2022, 22:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തളിപറമ്പിലെ ജ്വലറി കവര്‍ച നടത്തിയ സ്ത്രീകള്‍ വന്‍ മോഷണ സംഘത്തിലെ കണ്ണികളാണെന്ന് പൊലിസ്. തളിപറമ്പ് നഗരത്തിലെ അറ്റ്ലസ് ജ്വലറിയില്‍ പട്ടാപ്പകല്‍ കവര്‍ച നടത്തിയെന്ന കേസില്‍ പിടിയിലായ ആന്ധ്രസ്വദേശിനികളായ ആനന്ദിയെയും കനിമൊഴിയെയും പൊലിസ് അറസ്റ്റു രേഖപ്പെടുത്തി യെങ്കിലും ഇവര്‍ മോഷ്ടിച്ചുവെന്നു സംശയിക്കുന്ന മൂന്ന് പവന്‍ സ്വര്‍ണവളകണ്ടെത്തിയില്ല. ഇതു പൊലിസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയുടെ കയ്യിലാണെന്ന് ഇവര്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൊയിലാണ്ടിയില്‍ നിന്നും തളിപറമ്പ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം. തളിപ്പറമ്പ് അറ്റ്ലസ് ജ്വലറിയില്‍ കവര്‍ച നടത്താനുണ്ടായിരുന്ന മോഷണ സംഘാംഗമായ മൂന്നാമത്തെ സ്ത്രീ കൊയിലാണ്ടിയില്‍വെച്ചു പൊലിസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടിരുന്നു. ഇവരെ ഇനിയും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. മോഷ്ടിക്കുന്ന സ്വര്‍ണം മറ്റുള്ളവര്‍ക്ക് അതിവേഗം തന്നെ കൈമാറുന്നതാണ് ഇവരുടെ രീതിയെന്നാണ് പൊലിസ് സംശയിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ പ്രതികളായവരില്‍ നിന്നും മോഷണ മുതല്‍ കണ്ടെടുക്കല്‍ ദുഷ്‌കരമാണ്. പ്രതികളെ അടുത്ത ദിവസം തന്നെ അറ്റ്ലസ് ജ്വലറിയിലെത്തിച്ചു തെളിവെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ആനന്ദിയെ(39)യും കനിമൊഴിയെയു(38)മാണ് തളിപറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒന്‍പതിന് സഹോദരിമാരായ ഇരുവരും തളിപറമ്പിലെ അറ്റ്ലസ് ജ്വലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജെനെ എത്തി വളകള്‍ കവരുകയായിരുന്നുവെന്നാണ് കേസ്. ഇതിനു ശേഷം കൊയിലാണ്ടിയിലെ ഒരു ജ്വലറിയില്‍ കവര്‍ച നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാര്‍ ഇവരെ തിരിച്ചറിഞ്ഞു പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയായിരുന്നു.
Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Robbery, Theft, Arrested, Investigates, Jewelery robbery in Taliparamba: Sisters arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

