Killed | യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ആതിഖ് അഹ് മദിന്റെ മകന്‍ അടക്കം 2 പേര്‍ കൊല്ലപ്പെട്ടു
Apr 13, 2023, 15:41 IST
ലക്‌നൗ: (www.kvartha.com) യുപിയില്‍ എംഎല്‍എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ജയിലില്‍ കഴിയുന്ന ആതിഖ് അഹ് മദിന്റെ മകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഉത്തര്‍പ്രദേശ് പൊലീസ്.
പൊലീസ് പറയുന്നത്: യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന ആസാദ് അഹ് മദ് കൊല്ലപ്പെട്ടത്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുപി സര്‍കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഉമേഷ് പാല്‍ വധക്കേസില്‍പെട്ട ഗുലാം എന്നയാളും കൊല്ലപ്പെട്ടു. രണ്ട് പേരാണ് സാക്ഷി വധക്കേസില്‍ ഇതുവരെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഝാന്‍സിയില്‍ ഡെപ്യൂടി എസ്പിമാരായ നവേന്ദു, വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. രണ്ടുപേരും ഉമേഷ് പാല്‍ കേസില്‍ പൊലീസിന്റെ 'വാണ്ടഡ്' പട്ടികയില്‍പെട്ടവരാണ്. ഇരുവരുടെയും തലയ്ക്ക് 5 ലക്ഷം വീതം വിലയിട്ടിരുന്നു.
ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആസാദിനെ ജീവനോടേ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആസാദില്‍ നിന്ന് വിദേശ നിര്‍മിത തോക്കുകളും പിടികൂടി.
2006ല്‍ ഉമേഷ് പാല്‍ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേര്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ നീതി ലഭിച്ചെന്ന് കൊല്ലപ്പെട്ട സാക്ഷി ഉമേഷ് പാലിന്റെ കുടുംബം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാദിന് നന്ദിയെന്നും ഉമേഷ് പാലിന്റെ കുടുംബം പറഞ്ഞു.
ഏറ്റുമുട്ടലില്‍ ആസാദിനെ കൊലപ്പെടുത്തിയ യുപി എസ്ടിഎഫിനെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഭിനന്ദിച്ചു. കുറ്റവാളികളുടെ വിധിയെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
Keywords: News, Crime, Crime-News, National, National-News, Lucknow, Police, Encounter, Killed, Uttar Pradesh, Jailed gangster's Son Killed In UP Encounter, 42 Rounds Fired, He Was In Disguise.VIDEO | Gangster Atiq Ahmad’s son Asad killed in an encounter by UP STF in Jhansi. He was wanted in connection with the Umesh Pal murder case. (File Footage) pic.twitter.com/DBo7caU2rL
— Press Trust of India (@PTI_News) April 13, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.